വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ ദത്തെടുക്കാൻ യുവ ഐഎഎസ് ഉദ്യോഗസ്ഥർ ഒരുങ്ങുന്നു

martyred soldiers

വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ ദത്തെടുക്കാൻ യുവ ഐഎഎസ് ഉദ്യോഗസ്ഥർ. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, അഡീഷണൽ മജിസ്‌ട്രേറ്റ്, ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എന്നീ പദവികളിലിരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരായിരിക്കും കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളെ ഏറ്റെടുക്കുക.

പൊലീസ്, പാരമിലിറ്ററി, മിലിറ്ററി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ട് രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ സഹായിക്കാനാണ് ഐഎഎസ് ഉദ്യോഗസ്ഥർ മുന്നോട്ടുവന്നിരിക്കുന്നത്. ഇന്ത്യൻ സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് അസോസിയേഷനാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.

അഞ്ച് വർഷത്തേക്കോ, പത്ത് വർഷത്തേക്കോ ആയിരിക്കും ഇവർ ജവാന്മാരുടെ കുടുംബങ്ങൾക്ക് സഹായം നൽകുക.

IAS officers, adopt, family, martyred soldiers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top