Advertisement

ചുരുളഴിയാതെ ദുരൂഹതകൾ; കോടനാട് എസ്‌റ്റേറ്റ് കൊപാതകത്തിലെ രണ്ട് പ്രതികളും മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ !!

April 29, 2017
1 minute Read
kodnad estate murder mystery

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിലെ കോടനാട് എസ്റ്റേറ്റ് കൊലപാതക കേസുമായി ബന്ധപ്പെട്ട് ചുരുളഴിയാതെ ദുരൂഹതകൾ.

എസ്റ്റേറ്റിലെ കാവൽക്കാരനായിരുന്ന നേപ്പാൾ സ്വദേശി ഓം ബഹദൂറിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ വാഹനങ്ങൾ കേരളത്തിലും തമിഴ്‌നാട്ടിലുമായി അപകടത്തിൽപെട്ടു.

കേസിലെ ഒന്നാം പ്രതിയെന്ന് പോലീസ് സംശയിക്കുന്ന കനകരാജ് പുലർച്ചെ സേലത്തുണ്ടായ അപകടത്തിൽ മരിച്ചു. ഇതിന് പിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ കെ.വി.സയൻ എന്നയാളുടെ വാഹനം പാലക്കാട്ട് അപകടത്തിൽപെട്ടത്. സയന് ഒപ്പമുണ്ടായിരുന്ന ഭാര്യയും മകളും അപകടത്തിൽ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സയൻ കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

രണ്ട് പ്രതികളുടേയും വാഹനം അപകടത്തിൽ പെടുന്നത് ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണെന്നത് സംഭവത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത കൂട്ടുന്നു.

തിങ്കളാഴ്ച പുലർച്ചെയാണ് ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ മോഷണശ്രമത്തിനിടെ കൊല്ലപ്പെടുന്നത്. തുടർന്ന് തമിഴ്‌നാട് പോലീസ് നടത്തിയ അന്വേഷണത്തിൽ കനകരാജിനും സയനും കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവർക്കായി തമിഴ്‌നാട്ടിലും കേരളത്തിൻറെ അതിർത്തി ജില്ലകളിലും പോലീസ് തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഓരേ ദിവസം രണ്ടിടത്ത് പ്രതികളുടെ വാഹനങ്ങൾ അപകടത്തിൽപെടുന്നത്. പാലക്കാട് കണ്ണാടിയിൽ ഉണ്ടായ അപകടം ബോധപൂർവ്വമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ജയലളിതയുടെ അവധിക്കാല വസതിയായിരുന്നു കോടനാട് എസ്‌റ്റേറ്റ്. ജയയുടെ മരണശേഷം എസ്‌റ്റേറ്റും വസതിയും ശശികലയുടെ കൈകളിലാണ്. ഏകദേശം 800 ഏക്കറുകളിലാണ് എസ്‌റ്റേറ്റ് സ്ഥിതി ചെയ്യുന്നത്.

kodnad estate murder mystery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top