Advertisement

ക്ലോസറ്റിലേക്ക് ചോരക്കുഞ്ഞിനെ ഇടിച്ചു താഴ്ത്തിയ കന്യാസ്ത്രീ; ഞെട്ടിക്കുന്ന സംഭവം കേരളത്തിൽ

April 30, 2017
Google News 2 minutes Read

കേട്ടാൽ രക്തം ഉറഞ്ഞു പോകും… പ്രസവിച്ച ചോരക്കുഞ്ഞിനെ ക്രൂരമായി കൊല ചെയ്തത് പ്രകൃതി സുന്ദരമായ സുൽത്താൻ ബത്തേരിയിലെ ഒരു മഠത്തിൽ ! ഗുപ്തമായൊരു പേറിന്റെ അവശേഷിപ്പായി ശുചി മുറിയാകെ പടർന്നൊഴുകിയ രക്തം… അതിൽ ചവുട്ടി നിന്നാണ് കർത്താവിന്റെ മണവാട്ടിയായി ലോകം കാണുന്ന ഒരു കന്യാസ്ത്രീ താന്‍ പ്രസവിച്ച ചോരകുഞ്ഞിനെ തലകീഴായി ക്ളോസറ്റിലെ മലിന ജലത്തിലേക്ക് ഇടിച്ചു താഴ്ത്തി പിടിച്ചിരിക്കുന്നത്. പുറത്തു കാണുന്നത് ആ കുഞ്ഞിന്റെ കാലുകൾ മാത്രം … ജീവന് വേണ്ടി ആ കാലുകൾ പിടയ്ക്കുകയായിരുന്നു. പ്രസവിച്ച കുഞ്ഞിനെ ലോകം കാണരുത്… അത് മറയ്ക്കാൻ ആ കുഞ്ഞിനെ ഉപേക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അതിനെ കൊന്നു കളയാൻ ആ ‘കന്യാ’സ്ത്രീ തീരുമാനിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയിലെ ഒരു കന്യാസ്ത്രീമഠത്തിലെ കാഴ്ച്ചയായിരുന്നു ഇത്. കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങിയിട്ടും , അത് കേട്ടിട്ടും ആ മഠത്തിലെ ഒരു കന്യാസ്ത്രീകളും അനങ്ങിയില്ല.

ക്രിസ്തീയ സഭകളിൽ കന്യാസ്ത്രീകൾ പീഡനങ്ങൾക്കിരയാകുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ അടങ്ങിയ ‘നന്മ നിറഞ്ഞവളെ സ്വസ്തി’ എന്ന പുസ്തകത്തിലാണ് ഈ വിവരം ഉള്ളത്. ആത്മീയതയുടെ അണിയറയിൽ നടക്കുന്ന നമ്മളറിയാത്ത കാഴ്ചകളുടെ ചിത്രമാണ് സിസ്റ്റർ മേരി ചാണ്ടി തന്റെ പുതിയ പുസ്തകത്തിൽ വരച്ചിടുന്നത്. കത്തോലിക്കാസഭയ്ക്കുള്ളില്‍ നടക്കുന്ന സദാചാര വിരുദ്ധതയും കപട ആത്മീയതയും പൊളിച്ചടുക്കുന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളാണ് അനാഥമന്ദിരം നടത്തുന്ന സിസ്റ്റർ പുസ്തകത്തിൽ വെളിപ്പെടുത്തുന്നത്.

കന്യാസ്ത്രീമഠത്തിന്റെ അകത്തളങ്ങള്‍ നമ്മെ ഞെട്ടിപ്പിക്കുന്നതാണെന്ന് സിസ്റ്റര്‍ മേരി ചാണ്ടി തന്റെ ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. പുസ്തകത്തില്‍ ‘റേപ്പിങ് ഫാദേഴ്സ്’ എന്ന തലക്കെട്ടില്‍ എഴുതിയ ഓര്‍മക്കുറിപ്പിലാണ് ഇങ്ങനെയുള്ളത്.

”കന്യാസ്ത്രീ മഠത്തില്‍ വച്ച് ഇരുപതാംവയസ്സില്‍ തന്നെ ഒരു പുരോഹിതന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. തന്നെ കയറിപ്പിടിച്ച പുരോഹിതനെ കസേരയെടുത്ത് തലയ്ക്കടിച്ചതുകൊണ്ട് രക്ഷപ്പെടാനായി. ചോരയൊലിച്ച് കൊണ്ട് ഇദേഹം പുറത്ത് കടന്നു. എന്നാല്‍, പരാതിപ്പെട്ടപ്പോള്‍ തനിക്ക് എതിരേയാണ് ആരോപണമുണ്ടായത്. അച്ചന്മാര്‍ എന്തു ചെയ്താലും എതിര്‍ക്കാന്‍ പാടില്ല എന്നതായിരുന്നു മഠത്തിലെ അലിഖിത നിയമം. ഈ അച്ചനിപ്പോള്‍ വയനാട്ടിലെ ഒരു ഇടവകയില്‍ മര്യാദക്കാരനായി കഴിയുന്നു. കന്യാസ്ത്രീയും അച്ചനും എന്നൊക്കെ പറഞ്ഞാല്‍ ഇതാണോ എന്ന് ഞാന്‍ അതിശയിച്ച് പോയിട്ടുണ്ട്. ഇവരാണോ ഈശോയുടെ പ്രതിപുരുഷന്മാര്‍?” സിസ്റ്റർ തുറന്നടിക്കുന്നു.

സിസ്റ്റർ മേരി ചാണ്ടി നാല്‍പ്പത് വര്‍ഷത്തിലധികം മഠത്തില്‍ ചെലവഴിച്ചു.  തുറന്നു പറച്ചിലുകളുടെ പേരിൽ സിസ്റ്റർ പലപ്പോഴും സഭയുടെ കണ്ണിലെ കരടായി. ”കന്യാസ്ത്രീകള്‍ യഥാര്‍ഥത്തില്‍ കര്‍ത്താവിന്റെ മണവാട്ടിമാരാണ്. എന്നാല്‍ ചിലയിടങ്ങളില്‍ അച്ചന്‍മാരുടെ മണവാട്ടിമാരാവാന്‍ നിര്‍ബന്ധിതരായി” മേരി ചാണ്ടി ആരോപിക്കുന്നു.

പുരോഹിതന്മാരെ മാത്രമല്ല മഠത്തിലെ ചില കന്യാസ്ത്രീകളുടെ അശ്ലീലതകളെയും പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നു.  ‘മഠത്തിലെ ചില കന്യാസ്ത്രീകള്‍ ‘വൃത്തികെട്ട’ പടമുള്ള മാസികകള്‍ വായിക്കുന്ന ശീലമുള്ളവരായിരുന്നു. ഇത്തരം മാസികകള്‍ എവിടുന്ന് കിട്ടുന്നുവെന്ന് ഞാന്‍ അദ്ഭുതപ്പെട്ടുപോയിട്ടുണ്ട്. ഒരിക്കല്‍ ഒരു കന്യാസ്ത്രീ മിക്കപ്പോഴും മുറി അടച്ചിട്ട് അതിനുള്ളിലിരിക്കുന്നത് എന്റെ ശ്രദ്ധയില്‍പെട്ടു. എല്ലാ കാര്യത്തിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവളുമായിരുന്നു അവര്‍.  എന്നാല്‍ ഈ രഹസ്യമായ ഏര്‍പ്പാടുകള്‍ എന്താണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. വളരെ രഹസ്യമായി ഇക്കാര്യം ശ്രദ്ധിച്ചപ്പോള്‍ അവര്‍ ഒരു മാസിക പതിവായി വായിച്ച് തൃപ്തിയടയുന്നതായി കണ്ടുപിടിച്ചു.

shocking news nun who killed her baby

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here