അതിര്‍ത്തിയില്‍ ഇന്ത്യ തിരിച്ചടിച്ചു. ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസം വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും, മൃതദേഹം വികൃതമാക്കുകയും ചെയ്ത പാക്ക് സൈനിക നീക്കത്തിനെതിരെ ഇന്ത്യയുടെ തിരിച്ചടി. ഏഴ് പാക്ക് സൈനികര്‍ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു. രണ്ട് പാക് സൈനിക പോസ്റ്റുകളും ആക്രമണത്തില്‍ തകര്‍ന്നു.
ബിഎസ്എഫ് 200ാം ബറ്റാലിയന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍ 22 സിഖ് റെജിമെന്റിലെ ജവാന്‍ പരംജീത് സിങ് എന്നിവരാണ് പാക് വെടിവെപ്പില്‍ മരണമടഞ്ഞത്. ഈ മൃതദേഹങ്ങളുടെ തലയറുത്ത പാക് സൈന്യം മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു.
നിയന്ത്രണ രേഖ കടന്ന് 250മീറ്ററോളം അകത്ത് കടന്നാണ് പാക്ക് സൈന്യം ഇവരെ വധിച്ചത്. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കശ്മീരിലെത്തി സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. ശക്തമായ തിരിച്ചടി നല്‍കുമെന്ന് അരുണ്‍ ജെയറ്റ് ലിയും പ്രതികരിച്ചിരുന്നു. പാക്കിസ്ഥാന്റെ കൃഷ്ണ ഘട്ടി മേഖലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കൃപാന്‍, പിമ്പിള്‍ പോസ്റ്റുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.
pakistan, srinagar,jammu and kashimr, jk, attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here