സെൻകുമാറിനെ നാളെ നിയമിക്കില്ല

സെൻകുമാറിനെ സ്റ്റേറ്റ് പോലീസ് ചീഫ് ആയി നിയമിക്കുന്നത് നീളാൻ സാധ്യത. വിഷയം വീണ്ടും സുപ്രീം കോടതിയുടെ പരിഗണയിൽ എത്തിച്ച് ആ കാരണം ചൂണ്ടി കാട്ടി നിയമനം നീട്ടി വയ്ക്കാൻ ആണ് സർക്കാരിന്റെ നീക്കം. നാളെ മെയ് 3 നു സർക്കാർ അഭിഭാഷകൻ ജി പ്രകാശ് വിധിയിൽ വ്യക്തത ആവശ്യപ്പെട്ട് ഹർജി നൽകും. ഹർജി ഫയലിൽ സ്വീകരിച്ചാൽ സർക്കാരിന് ഇത് പഴുതാകും. മെയ് 3 നു വൈകുന്നേരം ചേരുന്ന മന്ത്രിസഭാ യോഗം ടി പി സെൻകുമാറിനെ നിയമിക്കും എന്നാണ് പൊതു ധാരണ. അതെ സമയം പാർട്ടിയിൽ നിന്നും ഉയരുന്ന കടുത്ത എതിർപ്പ് കാരണം നിയമനം നീട്ടാൻ സർക്കാരിന് സമ്മർദ്ദം ഉണ്ട്.
അഡ്വക്കറ്റ് ജനറൽ സി പി സുധാകർ പ്രസാദ് ഇത് സംബന്ധിച്ച ചർച്ചകൾ അഡ്വ . ജി പ്രകാശുമായി നടത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന ഹർജ്ജി പരിഗണിക്കാതെ തള്ളുകയോ സാങ്കേതികമായി നിലനിൽക്കാതെ വന്നാലോ വൈകുന്നേരം കൂടുന്ന മന്ത്രിസഭാ യോഗം നിർണായകമാകും.
ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കായി സിദ്ധാർഥ് ലൂഥറയും ജയദീപ് ഗുപ്തയും ഹാജരാകും. അതെ സമയം തന്നെ നിയമിക്കുന്നില്ല എന്നത് കോടതി അലക്ഷ്യമാണെന്ന് കാണിച്ച് സെൻകുമാർ ഫയൽ ചെയ്ത ഹർജി മെയ് 5 നു മാത്രമേ പരിഗണിക്കൂ.
t p senkumar apponiment may delay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here