ക്രിക്കറ്റിന് മാത്രമായി ഒരു മൊബൈൽ ആപ്പ്

icc cricket app

ക്രിക്കറ്റ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. ക്രിക്കറ്റ് ആസ്വദിക്കാൻ എത്തിയിരിക്കുന്നു സമ്പൂർണ്ണ മൊബൈൽ ആപ്പ്. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ആണ് ക്രിക്കറ്റ് മൊബൈൽ ആപ്പ് രംഗത്തിറക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിലും വെയിൽസിലും ജൂൺ ഒന്നു മുതൽ എട്ടു വരെ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കു മുന്നോടിയായാണ് ആപ്പ് പുറത്തിറക്കിയത്

ഇക്കൊല്ലത്തെ ഐ.സി.സി മാച്ചുകൾ അടക്കം എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കും. 365 ദിവസവും ലോകത്ത് നടക്കുന്ന മത്സരങ്ങളും ഫിക്‌സ്ചർ, ഫലം, എച്ച്.ഡി ക്വാളിറ്റി വീഡിയോ, വാർത്തകൾ, റാങ്കിങ് തുടങ്ങിയവ ലൈവായി ലഭിക്കും.

തങ്ങളുടെ ഇഷ്ട ടീമിനെ തെരഞ്ഞെടുക്കാനും അവരെ പിന്തുണയ്ക്കാനും ഫോളോ ചെയ്യാനും ആപ്പിൽ സൗകര്യമുണ്ടാകും. കളിയുടെ അപ്പപ്പോഴുള്ള വിവരങ്ങൾ എഴുതിയും കമ്മന്ററി ആയും ചെറിയ വീഡിയോകളായും കാണാനാവും. പ്രത്യേക അഭിമുഖങ്ങളും ആപ്പിൽ ലഭിക്കും.

cricket| mobile application| ICC|‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More