വാഗമണ്ണില്‍ കുരിശ് സ്ഥാപിച്ച് കയ്യേറ്റം

land acquisition

വാഗമണ്ണില്‍ കുരിശ് സ്ഥാപിച്ച് ഭൂമി കയ്യേറി. കാഞ്ഞാര്‍ പുള്ളിക്കാനും മേജര്‍ ഡിസ്ട്രിക്റ്റ് റോഡിന് ഇരുവശത്തുമാണ് ഇത്തരത്തില്‍ ഭൂമി കയ്യേറിയിരിക്കുന്നത്. പതിനഞ്ചോളം കുരിശുകളാണ് ഇവിടെ സര്‍ക്കാര്‍ ഭൂമിയില്‍ നാട്ടിയിരിക്കുന്നത്.

ചിന്നക്കനാലിലെ വിവാദഭൂമി കയ്യേറിയ കുടുംബമായ വെള്ളൂക്കുന്നേല്‍ കുടുംബത്തിലെ ഉണ്ണിക്കുഞ്ഞ് ജോര്‍ജിന്റെതുള്‍പ്പെടെ 35 ഏക്കര്‍ കയ്യേറ്റം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ കൃഷിയും വ്യാപകമായി നടത്തുന്നുണ്ട്. ഇവിടെ വണ്ടി പോകുന്ന വീതിയില്‍ റോഡ് വെട്ടിയിട്ടുണ്ട്. ഒരു ഷെഡ് അധികൃതര്‍ പൊളിച്ച് നീക്കി.

land acquisition, munnar, spirit of jesus, vagamon, pappathichola

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More