തോക്ക് സ്വാമിയല്ല, ഇത് തോക്ക് ‘മുത്തശ്ശി’

ഇത് ചന്ദ്രോ ടോമർ. 85 വയസ്സ് പ്രായം. ചിത്രത്തിന് വേണ്ടി പോസ് ചെയ്യാനല്ല ഈ മുത്തശ്ശി തോക്ക് ചൂണ്ടി നിൽക്കുന്നത്. ഒരു ഷാർപ്പ് ഷൂട്ടറാണ് ‘റിവോൾവർ ദാദി’ എന്നും പേരുള്ള ഈ മുത്തശ്ശി. കുറ്ച്ചകൂടി വ്യക്തമാക്കിയാൽ ലോകത്തെ ഏറ്റവും പ്രായമുള്ള വനിതാ ഷാർപ്പ് ഷൂട്ടറാണ്, ഉത്തർപ്രദേശിലെ ഉൾനാടൻ ഗ്രാമമായി ജോഹ്രി സ്വദേശിയായ ചന്ദ്രോ ടോമർ.
65 വയസ്സിലാണ് ചന്ദ്രോ ആദ്യമായി തോക്ക് ഉപയോഗിക്കുന്നത്. ജോഹ്രി റൈഫിൾ ക്ലബിൽ തന്റെ കൊച്ചുമകളെ ചേർക്കാൻ കൊണ്ടുപോയതാണ് ചന്ദ്രോ. അന്ന് തൊക്കുകൾ കണ്ട് കൗതുകം തോന്നിയ ചന്ദ്രോ അതിലൊരെണ്ണം എടുത്ത് വെടിവെച്ചു. ഏവരേയും ഞെട്ടിക്കുന്നതായിരുന്നു ചന്ദ്രോയുടെ പ്രകടനം.
അന്ന് വെടിശബ്ദം ചന്ദ്രോയെ തെല്ലൊന്ന് നടുക്കിയെങ്കിലും മറ്റൊന്നിനും നൽകാൻ കഴിയാത്ത എന്തോ ഒരു സന്തോഷം ചന്ദ്രോയ്ക്ക് അന്ന് ലഭിച്ചു. പിന്നീട് ചന്ദ്രോ ഒരു ഷാർപ്പ് ഷൂട്ടറായി വളർന്നു.
സ്ത്രീകൾ പുറത്ത് പോകുന്നതോ, പുരുഷന്മാരുടെ കുത്തകയെന്ന് ലോകം അവകാശപ്പെടുന്ന ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നതോ ഒന്നും അംഗീകരിക്കാൻ കഴിയാത്ത ഒരു ജനതയുടെ ഇടയിൽ നിന്നാണ് ചന്ദ്രോ ഷാർപ്പ് ഷൂട്ടിങ്ങിൽ പ്രാഗത്ഭ്യം നേടിയത്.
2010 ൽ ചന്ദ്രോയുടെ മകൾ സീമ റൈഫിൾ ആന്റ് പിസ്റ്റൾ വേൾഡ് കപ്പിൽ മെഡൽ നേടിയിട്ടുണ്ട്. ഈ വേൾഡ് കപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായിരുന്നു സീമ. ഒപ്പം കൊച്ചുമകൾ നീതു സൊലാങ്കിയും ഹംഗറി, ജർമനി എന്നിവിടങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
ഒരിക്കൽ ഒരു പോലീസ് സൂപ്രണ്ടിനെ ഷൂട്ടിങ്ങിൽ തോൽപ്പിച്ചിട്ടുണ്ട് ചന്ദ്രോ. അതിൽ നാണക്കേട് തോന്നിയ അദ്ദേഹം ഒരു സ്ത്രീ തന്നെ അപമാനിച്ചു എന്ന് പറഞ്ഞ് ചടങ്ങിൽ പങ്കെടുക്കാതെ ഇരുന്നു.
ഇതിനോടകം 25 ദേശിയ ചാമ്പന്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട് ഇവർ. ഇന്ന് ചന്ദ്രോയുടെ പാത പിൻതുടർന്ന് ജോഹ്രിയിലെ നിരവധി സ്ത്രീകൾ സ്വയം സുരക്ഷയുടെ ഭാഗമായും അല്ലാതെയും റൈഫിൾ ക്ലബിൽ അംഗമാണ്.
chandro tomar | shooting dadi | rifle dadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here