മൂന്നാറില്‍ ഒഴിപ്പിച്ചത് പട്ടിക ജാതി കുടുംബങ്ങളുടെ കൈവശഭൂമി; പരാതിയുമായി രണ്ട് കുടുംബങ്ങള്‍

പാപ്പാത്തിച്ചോലയില്‍ കുരിശു സ്ഥാപിച്ചിരുന്നതിന്റെ പരിസരത്ത് റവന്യൂ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചത് പട്ടിക ജാതി കുടുംബങ്ങളുടെ കൈവശ ഭൂമിയാണെന്ന ആരോപണവുമായി സിപിഎം രംഗത്ത്. സ്പിരിറ്റ് ഇന്‍ ജീസസസിന്റെ പ്രാര്‍ത്ഥനാ ഹാളാണെന്ന് പറഞ്ഞ് പൊളിച്ചു നീക്കിയതു രണ്ടു വീടുകളും ഒരു ക്ഷേത്രവുമെന്നുമാണ് സിപിഎം ആരോപണം. സിപിഎം ശാന്തമ്പാറ മൂന്നാര്‍ ഏരിയ സെക്രട്ടറിമാരാണ് രണ്ട് കുടുംബങ്ങളുമായി ആരോപണവുമായി രംഗത്തുവന്നത്.
അന്യായമായ ഒഴിപ്പിക്കലിനെതിരേ ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നതായും സിപിഎം നേതാക്കളും ഈ കുടുംബങ്ങളും പറഞ്ഞു.
പൊളിച്ചുനീക്കിയത് ഓയിക്കാടന്‍ എന്നയാളുടെ വീടായിരുന്നെന്നും മറ്റൊന്ന് പരേതനായ മരിയ പൊന്നയ്യയുടേതാണെന്നുമാണ് ആരോപണം. ക്ഷേത്രവും നാല്‍പതു വര്‍ഷത്തിലേറെയായ് താമസിച്ചിരുന്ന പഞ്ചായത്ത് നമ്പരുളളതും കരമടച്ചിരുന്നതുമായ വീടുകളും രേഖകള്‍ പരിശോധിക്കാതെ ഭീഷണിപ്പെടുത്തി ഒഴിപ്പിച്ചുവെന്നും കുടുംബം പറയുന്നു.
pappathichola, munnar, revenue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here