ആ പെൺകുട്ടി അവരുടേതുതന്നെ

തിരുവനന്തപുരം, അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മലയാളം സംസാരിക്കുന്ന കുട്ടിയെ ആന്ധ്രാക്കാരിയായ യുവതിയ്ക്കൊപ്പം കണ്ടെത്തിയതായി പരക്കുന്ന വാട്സ്ആപ് സന്ദേശങ്ങൾ സത്യമാണ്. എന്നാൽ ആ പെൺകുട്ടി ആ ആന്ധ്രാ യുവതിയുടേത് തന്നെയാണ്. അല്ലാതെ മറ്റൊരാളുടെ കുഞ്ഞിനെ അവർ തട്ടിയെടുത്തതല്ല. ആന്ധ്രായുവതിയും കുടുംബവും ആധാർ കാർഡുകളും ബന്ധപ്പെട്ട വിവരങ്ങളും കാണിച്ച് ഉറപ്പ് വരുത്തിയതായും കുഞ്ഞിനെ കൊണ്ടുപോയതായും അമ്പലമേട് പോലീസ് വ്യക്തമാക്കി.
മെയ് 4 നായിരുന്നു പോലീസ് സംശയാസ്പദമായ സാഹചര്യത്തിൽ കുട്ടിയെ കണ്ടെത്തിയത്. മലയാളം സംസാരിക്കുന്ന കുട്ടിയെ ആന്ധ്രയുവതിയ്ക്കൊപ്പം കണ്ടതാണ് സംശയത്തിന് കാരണമായത്. ഇവർ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതാണോ എന്ന് സംശയിച്ചായിരുന്നു നടപടി. എന്നാൽ ഇത് അവരുടെ കുഞ്ഞ് തന്നെയെന്ന് അവർ തെളിയിച്ചതോടെ കുഞ്ഞിനെ അവർക്കൊപ്പം തിരിച്ചയച്ചതായും പോലീസ് വ്യക്തമാക്കി. എല്ലാം അവസാനിച്ചിട്ടും സന്ദേശങ്ങൾ ഗ്രൂപ്പുകളിൽ പരക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here