ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി മാക്രോണിന്റെ പ്രചാരണ വിവരങ്ങൾ ചോർത്തി

ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ സ്ഥാനാർഥി എമ്മാനുവേൽ മക്രോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവിവരങ്ങൾ ചോർത്തി.
വെള്ളിയാഴ്ച വൈകിയാണ് രേഖകൾ പരസ്യമായത്. ഔദ്യോഗികപ്രചാരണസമയം അന്ന് അർധരാത്രി അവസാനിക്കുകയും ചെയ്തു. അതിനാൽ, രേഖചോർത്തലിനെ അപലപിച്ച് പ്രസ്താവനയിറക്കാനേ മക്രോൺ വിങാഗത്തിന് കഴിഞ്ഞുള്ളൂ.
14.5 ഗിഗാബൈറ്റ് വരുന്ന രേഖകളാണ് ഹാക്കർമാർ ചോർത്തിയത്. ഇതിൽ, ഇദ്ദേഹത്തിന്റെ പ്രചാരണവിഭാഗം അയച്ച ഇമെയിലുകൾ, പണമിടപാടിന്റെ രേഖകൾ എന്നിവയെല്ലാമുണ്ട്. ചോർത്തിയ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ പുനഃപ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമായിരിക്കുമെന്ന് ഫ്രഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നറിയിപ്പ് നൽകി.
തിരഞ്ഞെടുപ്പുഫലം ഞായറാഴ്ചതന്നെ അറിയാം. എങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം വ്യാഴാഴ്ചയേയുണ്ടാവൂ.
french prez election macron email leaked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here