മെട്രോ റെഡി ഒപ്പം കൊച്ചി വണ്‍ കാര്‍ഡും, കൊച്ചി വണ്‍ ആപ്പും

കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന് സുരക്ഷാ കമ്മീഷണറുടെ അനുമതി. ചീഫ് മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ കെ എ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കൊച്ചി മെട്രോയ്ക്ക് അനുമതി ലഭിച്ചത്. മെയ് നാലിനാണ് പരിശോധന തുടങ്ങിയത്. ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് കൊച്ചി മെട്രോയ്ക്ക് ഇന്നലെ ലഭിച്ചു. ഓടി തുടങ്ങുന്നതിന്റെ മുന്നോടിയായുളള ട്രയല്‍ റണ്‍ തിങ്കളാഴ്ചയോടെ ആരംഭിക്കും.
ആളുകളെ കയറ്റിയുള്ള സർവീസ് തുടങ്ങാനുള്ള അവസാന അനുമതിയാണിത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ മെട്രോ ഓടുന്നത്. ഈ റൂട്ടിൽ 11 സ്റ്റേഷനുകളുണ്ട്.
മെട്രോ ഉദ്ഘാടനത്തിനു കേരള സർക്കാർ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതു സംബന്ധിച്ച വിവരം കിട്ടുന്ന മുറക്ക് ഉദ്ഘാടനത്തിയതി തീരുമാനിക്കുമെന്ന് കെ എം ആർ എൽ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് അറിയിച്ചു.
സ്റ്റേഷനിലേക്ക് ആളുകൾക്ക് എത്താനുള്ള സൗകര്യങ്ങൾ, സൈനേജുകൾ, ലിഫ്റ്റ്, എസ്കലേറ്റർ, ടെക്നിക്കൽ റൂം, സ്റ്റേഷൻ കൺട്രോൾ റൂം, ഫയർ അലാം, സ്മോക് ഡിറ്റക്‌ഷൻ സംവിധാനം, ഡിസാസ്റ്റർ മാനേജ്മെന്റ് സംവിധാനങ്ങൾ, ഓപ്പറേറ്റിങ് സംവിധാനം, ഓപ്പറേറ്റിങ് സ്റ്റാഫ്, ടിക്കറ്റ് കൗണ്ടർ, പ്ലാറ്റ്ഫോം ഗേറ്റ്, വാഷ്റൂം എന്നിവയെല്ലാം സംഘം പരിശോധിച്ചിരുന്നു.
കൊച്ചി വണ്‍ കാര്‍ഡും, കൊച്ചി വണ്‍ ആപ്പും
കൊച്ചി വണ്‍ കാര്‍ഡ് എന്നാണ് കൊച്ചി മെട്രോയുടെ സ്മാര്‍ട് ടിക്കറ്റ് അറിയപ്പെടുക. മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുന്ന പോലെ കാര്‍ഡ് റീ ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാം. കൊച്ചി വണ്‍ ആപ്പ് വഴി ട്രെയിനിന്റെ സമയം അറിയാനും, ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയുന്നതിന് പുറമെ ഈ ആപ്പ് വഴി മെട്രോ സ്റ്റേഷനില്‍ നിന്നുള്ള തുടര്‍ യാത്രാ സംവിധാനങ്ങള്‍, വ്യാപാര വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയെ കുറിച്ച് അറിയാന്‍ സാധിക്കും.
കാര്‍ഡ് വഴി ഷോപ്പിംഗ് ചെയ്യുമ്പോഴും , സിനിമ കാണുമ്പോഴും വിലക്കുറവ് നേടാനുള്ള സൗകര്യവും ഉണ്ടാവും. ഇതിനായി വ്യാപാര സ്ഥാപനങ്ങളുമായി ധാരണയിലേത്തിയിട്ടുണ്ട്.
kochi metro,kochi metro fare,kochi one card, kochi one app
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here