ചോര ഒഴുകി ഇറങ്ങിയ കേക്ക്, വിവാഹദിനത്തില്‍ വധു ഈ കേക്ക് ഉണ്ടാക്കിയതിന് ഒരു വലിയ കാരണമുണ്ട് !!

Till death do us part, wedding cake

വിവാഹദിനത്തിൽ തന്റെയും വരന്റെയും തലയറുത്ത് ചോര വരുന്ന രൂപത്തിൽ കേക്ക് തയ്യാറാക്കിയ വധു ശ്രദ്ധയാകർഷിക്കുന്നു; ഒപ്പം കേക്കും. 28 കാരിയായ നതാലീ സൈഡ്‌സെർഫ് നാല്പത് മണിക്കൂറോളം പണിയെടുത്ത് കേക്ക് പൂർത്തിയാക്കിയത്.

ടിൽ ഡെത്ത് ഡു അസ് അപാർട്ട് എന്ന സിനിമയായിരുന്നു നതാലിയുടെയും ഡേവിഡ് സൈഡ്‌സെർഫിന്റെയും കല്യാണ തീം. ഇതിനനുസരിച്ചാണ് നതാലീ വിവാഹ കേക്ക് തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല പേടിപ്പെടുത്ത സിനിമകളുടെ ഒരു ആരാധകനാണ് തന്റെ ഭർത്താവ് ഡേവിഡ് എന്ന് നതാലി പറഞ്ഞു. ഇതും ഇത്തരം കേക്ക് ഉണ്ടാക്കാൻ നതാലിയെ പ്രേരിപ്പിച്ചു.

Till death do us part, wedding cake

കേക്ക് തയ്യാറാക്കി വെച്ച വെള്ള ബോർഡിൽ ഒരു ബാനറിൽ ‘Til Death Do Us Part’ എന്നെഴുതി വെച്ചിട്ടുണ്ട്. ലൈഫ്‌ലൈക്ക് കേക്കുകൾ നിർമിക്കാനാണ് നതാലിക്ക് പ്രിയം. പ്രത്യേകിച്ച് മുഖത്തിന്റെ രൂപമുള്ളവ.

പുറമേ പേടിപ്പെടുത്തുന്നതാണെങ്കിലും ഉള്ളിൽ അധിമധുരവംു സ്വാദും നിറച്ചാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്. വനില സ്‌പോഞ്ച് ആണ് കേക്കിനുള്ളിൽ നിറച്ചത്. കല്യാണത്തിനെത്തിയവർ കേക്ക് കണ്ട് ഞെട്ടിയെന്നും എല്ലാവർക്കും വളരെ ഇഷ്ടമായെന്നും നതാലി അറിയിച്ചു.

Till death do us part, wedding cake

Till death do us part, weddingng cakeനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More