Advertisement

ഈ മരുന്നുകൾ ഉപയോഗിക്കല്ലേ; യുഎഇയുടെ മുന്നറിയിപ്പ്

May 10, 2017
Google News 1 minute Read
UAE warns against 6 medicines GST mobile recharge coupons medicine crisis

യുഎഇയിൽ ഉപയോഗിക്കുന്ന 6 മരുന്നുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ ആരോഗ്യ വകുപ്പ്. യുഎഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആന്റ് പ്രിവൻഷൻ ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മനുഷ്യ ശരീരത്തിന് ഹാനികരമായ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന 6 മരുന്നുകൾ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ടൊർനാഡോ, എക്‌സ്‌റെക്ട്, ഇസഡ് ഡെയ്‌ലി, ബിഗ് എൻ ഹാർഡ്, കമ്മർ, മങ്കി ബിസിനസ്സ് എന്നിവയാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയ 6 മരുന്നുകൾ.

ഈ മരുന്നുകൾ ഉപയോഗിക്കുന്നത് വഴി രക്ത സമ്മർദ്ദം താഴെ പോകുകയും, ഇത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്നും ഒപ്പം പ്രമേഹ രോഗികളുടെ ശരീരത്തിൽ ഇത്തരം മരുന്നുകൾ ഉണ്ടാക്കുന്ന ആഘാതം വലുതാണെന്നുമാണ് മന്ത്രാലയം പറഞ്ഞത്.

UAE warns against 6 medicines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here