കേളകത്ത് വീടിന് നേരെ ആക്രമണം

കേളകത്ത് വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വയലുങ്കൽ ജെയിംസിന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.വെള്ളിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ വീടിന്റെ ചില്ലുകളും ജനലുകളും തകർന്നു. സംഭവം നടക്കുമ്പോൾ ജെയിംസിെൻറ ഭാര്യ മോളി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.പള്ളി നിർമാണത്തിലെ കണക്കുകളിൽ ക്രമക്കേടുകളും അപാകതകളും ചൂണ്ടിക്കാട്ടി കൊട്ടിയൂർ-പാൽചുരം സ്വദേശിയായ വയലുങ്കൽ ജെയിംസ് മാനന്തവാടി രൂപതാ ബിഷപ്പിന് പരാതി നൽകിയിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച്ച കൊട്ടിയൂർ-പാൽചുരം പള്ളിയിൽവെച്ച് ജെയിംസ് ആക്രമിക്കപ്പെട്ടിരുന്നു.കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് ജെയിംസ് പരാതി നല്‍കി. കേളകം പോലീസ് അന്വേഷണം ആരംഭിച്ചു.
house attack, kelakam, kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here