കപിൽ മിശ്രയ്‌ക്കെതിരെ ട്വിറ്ററിൽ തുറന്ന പോരുമായി കെജ്രിവാളിന്റെ ഭാര്യ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിതാ കെജ്രിവാളും ആംആദ്മി പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട മുൻമന്ത്രി കപിൽ മിശ്രയും തമ്മിൽ ട്വിറ്ററിൽ തുറന്ന് പോര്.
Law of Nature never errs. Seeds of विश्वासघात, झूठे आरोप sown, so shall he @KapilMishraAAP reap.Inevitable.
— Sunita Kejriwal (@KejriwalSunita) May 15, 2017
ആംആദ്മി നേതാക്കൾക്കെതിരെ ആരോപണെം ഉന്നയിച്ച മിശ്രയ്‌ക്കെതിരെ സുനിത പരിഹാസവുമായി രംഗത്തെത്തി. മെയ് 5ന് എപ്പോഴാണ് മിശ്ര വീട്ടിൽ വന്നത്. ഞാൻ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കിൽ ഒരു കപ്പ് ചായ എല്ലായ്‌പ്പോഴും ലഭിക്കുമായിരുന്നുവെന്നും സുനിത തന്റെ ട്വിറ്ററിൽ കുറിച്ചു.
सुनीता केजरीवाल जी साधना में रत पत्नी हैं। उन्हें अंदाजा भी नहीं उन्ही के घर मे कैसे कैसे कुचक्र रचे जाते है। वो अपना धर्म निभा रहीं हैं 1/2
— Kapil Mishra (@KapilMishraAAP) May 15, 2017
സുനിതയുടെ വിമർശനങ്ങൾക്ക് കപിൽ മിശ്ര മറുപടി നൽകിയതും ട്വിറ്ററിലൂടെതന്നെയായിരുന്നു. ആരോപണത്തിന് പിന്നിലെ സത്യം സുനിതയ്ക്ക് അറിയില്ല. സുനിതയ്ക്ക് ഭർത്താവിന്റെ വരുമാനം നഷ്ടപ്പെടുന്നതിലുള്ള ആശങ്കയാണെന്നും മിശ്ര കുറിച്ചു.
Arvind Kejriwal’s wife slams Kapil Mishra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here