‘ബെൽറ്റ്-റോഡ് ഫോറം ഉച്ചകോടി’ ഇന്ത്യ ബഹിഷ്കരിച്ചു

ചൈന വിളിച്ചു ചേർക്കുന്ന ‘ബെൽറ്റ്-റോഡ് ഫോറം ഉച്ചകോടി’ ഇന്ത്യ ബഹിഷ്കരിച്ചു. ഇതര രാജ്യങ്ങളുമായി പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ബെയ്ജിങ്ങിൽ വിളിച്ച ബെൽറ്റ്-റോഡ് ഫോറം ഉച്ചകോടിയാണ് ഇന്ത്യ ബഹിഷ്കരിച്ചത് . റോഡ് കടന്നു പോകുന്ന വഴി സംബന്ധിച്ച ഇന്ത്യയുടെ വിയോജിപ്പാണ് നടപടിക്ക് കാരണം.
രാജ്യത്തിെൻറ പരമാധികാരത്തിനും അഖണ്ഡതക്കും ഭീഷണിയാകുന്ന പദ്ധതി അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാൽ ബാഗ്ലേ അറിയിച്ചു. ഇതരരാഷ്ട്രങ്ങളുടെ പരമാധികാരം ആദരിച്ചുകൊണ്ടുള്ള യോജിച്ച പ്രവർത്തനങ്ങളാണ് വേണ്ടത് എന്നും ഇന്ത്യ അറിയിച്ചു.
india, chaina, meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here