ഇന്ന് ലോക കുടുംബദിനം

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം. ‘കുടുംബം, വിദ്യാഭ്യാസം, ക്ഷേമം’ എന്നതാണ് ഇൗ വർഷത്തെ കുടുംബദിനത്തിന്റെ മുദ്രാവാക്യം. കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താൻ അവസരം നൽകുന്നതിന്റെ
ഭാഗമായാണ് ഐക്യരാഷ്ട്ര സംഘടന എല്ലാ വർഷവും മേയ് 15 അന്താരാഷ്ട്ര കുടുംബദിനമായി ആചരിക്കുന്നത്.
വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും അംഗങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിലും കുടുംബത്തിനുള്ള പങ്കിനെ കുറിച്ചാണ് ഇൗ വർഷത്തെ മുദ്രാവാക്യം ഉൗന്നിപ്പറയുന്നത്. ബാല്യകാല വിദ്യാഭ്യാസവും ജീവിതകാലത്തുടനീളം കുട്ടികൾക്കും യുവാക്കൾക്കും പഠനസൗകര്യങ്ങൾ ലഭ്യമാക്കുന്നതിലും കുടുംബത്തിനുള്ള ഉത്തരവാദിത്തവും അത് ചൂണ്ടിക്കാണിക്കുന്നുണ്ട്.
world family day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here