ഒബ്റോണ്‍മാളിലെ തീപിടുത്തം: മികച്ച സജീകരണങ്ങൾ ഇല്ലാത്തത് ഫയര്‍ ഫോഴ്സിന് വീണ്ടും തിരിച്ചടി!

മികച്ച സജീകരണങ്ങൾ ഇല്ലാത്തത് ഫയര്‍ ഫോഴ്സിന് വീണ്ടും തിരിച്ചടിയായി. തീ ആദ്യം കണ്ടത് മുകളിലെ ഫുഡ് കോർട്ടിലാണ്. ഉടൻ തന്നെ ഉദ്യോഗസ്ഥർ ആളുകളെ ഒഴിപ്പിക്കാൻ ഉള്ള നടപടികൾ ആരംഭിച്ചത് കൊണ്ട് ആളപായം ഉണ്ടായിട്ടില്ല എന്നാണ് വിശ്വസിക്കുന്നത്. എങ്കിലും മുകളിലെ നിലയിലേക്ക് വെള്ളം എത്തിക്കാൻ തക്ക വണ്ണം സംവിധാനങ്ങൾ ഇല്ലാത്തത് തീ അണക്കാനുള്ള പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിരിക്കുകയാണ്.മാൾ ആകെ തന്നെ തീയും പുകയിലും നിറഞ്ഞിരിക്കുകയാണ്. ഫുഡ് കോർട്ടിൽ ഗ്യാസ് സിലിൻഡറുകൾ ഉള്ളത് കാര്യങ്ങളെ എങ്ങനെ ബാധിക്കും എന്നത് ടെൻഷൻ ഉളവാക്കുന്ന കാര്യമാണ്.
ഇപ്പോൾ കിട്ടുന്ന വർത്തയനുസരിച്ചു ഫയർ ഫോഴ്സ് അംഗങ്ങൾ മുകളിലെ നിലയിലേക്ക് എത്തിയിട്ടുണ്ട്. എന്നാൽ തീ അനക്കാൻ ഉള്ള വെള്ളം മുകളിലേക്ക് എത്തിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.
വൻ ഗതാഗത കുരുക്കും മാൾ പരിസരത്തു അനുഭവപ്പെടുന്നുണ്ട്. ആളുകൾ സുരക്ഷിതരാണ് എന്നാണ് പ്രാഥമിക നിഗമനം. എങ്കിലും തീ താഴെയുള്ള നിലയിലേക്ക് പടർന്നാൽ താഴെ തുണി കടകൾ ഉള്ളത് കൊണ്ട് മാൾ ആകെ കത്തി നശിക്കാൻ കാരണമായേക്കാം. ഒപ്പം തന്നെ സിലിണ്ടർ പൊട്ടി തെറിച്ചത് അത് ഫയർ ഫോഴ്സ് അംഗങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കാം എന്ന അവസ്ഥയിലാണ്.
oberon mall fire,oberon mall, mall
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here