റമദാൻ പ്രമാണിച്ച് ദുബായിലെ മാളുകളുടെ പ്രവർത്തനസമയം വർദ്ധിപ്പിച്ചു

റമദാൻ മാസം പകുതി പിന്നിട്ടതോടെ ദുബായിലെ മാളുകളുടെ പ്രവർത്തനസമയം കൂട്ടിയിട്ടുണ്ടെന്ന് ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ചില മാളുകൾ രാത്രി 12 വരെ പ്രവർത്തിക്കും. ആവശ്യമെങ്കിൽ പുലർച്ചെവരെ പ്രവർത്തിക്കാനും
ചില മാളുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
രാവിലെ പത്ത് മുതൽ പുലർച്ചെ ഒരുമണി വരെ മാൾ ഓഫ് എമിറേറ്റ്സ് തുറന്ന് പ്രവർത്തിക്കും. ദുബായ് മാളിലെ റീട്ടെയിൽ ഷോപ്പുകൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പുലർച്ചെ ഒന്ന് വരെയും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രി രണ്ട് വരെയും പ്രവർത്തിക്കും. റസ്റ്റോറൻറും ഫുഡ് കോർട്ടുകളും എല്ലാ ദിവസവും രണ്ട് മണിവരെയുണ്ടാകും.
Read Also : ഫാമിലി സന്ദര്‍ശക വിസ കാലാവധി പുതുക്കാന്‍ അബ്ഷിറിലെ തവസ്സുല്‍ ഉപയോഗിക്കാമെന്ന് സൗദി ജവാസാത്ത്
രാത്രി 12 മണിവരെയാണ് ലാമെർ, ദ ബീച്ച് എന്നിവയുടെ പ്രവർത്തനമെങ്കിലും ഇവിടെയുള്ള ഭക്ഷണശാലകൾ ഒരുമണിവരെയുണ്ടാകും. രാത്രി ഒരുമണി വരെ ദേര, മിർദിഫ് സിറ്റി സെൻററുകൾ പ്രവർത്തിക്കും. സിറ്റി സെൻററുകൾക്കുള്ളിലെ കഫേകളും റസ്റ്റോറൻറുകളും രാത്രി രണ്ടു വരെയുണ്ടാകും. ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ രാത്രി 12 മണി തുറന്നുപ്രവർത്തിക്കും. അൽഖവാനീജ് വാക്, അൽസീഫ് എന്നിവ ഒരുമണി വരെയും സിറ്റി വാക്ക് 12 മണി വരെയും പ്രവർത്തിക്കും.
Story Highlights: operating hours of malls in Dubai have been increased
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here