രണ്ടാനച്ഛൻ പീഡിപ്പിച്ച 10 വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി

രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 10 വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ തീരുമാനം. അഞ്ചു മാസം പൂർത്തിയായ ഗർഭം അലസിപ്പിക്കാൻ ഡോക്ടർമാരുടെ പാനലാണ് തീരുമാനിച്ചത്. കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുന്നതിനാണ് നടപടിയെന്ന് ഡോക്ടർമാർ പറഞ്ഞു. അമ്മയുടെ ജീവന് ഭീഷണിയുണ്ടെങ്കിൽ മാത്രമേ 20 ആഴ്ച പൂർത്തിയായ ഗർഭം അലസിപ്പിക്കാൻ അനുവദിക്കൂ. അതിന് കോടതിയുടെ അനുവാദവും ആവശ്യമാണ്.
കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ച് ഗർഭംഅലസിപ്പിക്കാൻ അനുമതി തേടിയിരുന്നു. ഒരുകുഞ്ഞിനെ കൂടി പരിചരിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് കാണിച്ചാണ് അമ്മ കോടതിയെ സമീപിച്ചിരുന്നത്. 10 വയസുകാരി കൂടാതെ ഇവർക്ക് നാലുമക്കൾ കൂടി ഉണ്ട്. തീരുമാനം ഡോക്ടർമാരുടെ അഭിപ്രായത്തിനു വിടുകയായിരുന്നു കോടതി.
stepfather raped kid, court allows abortion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here