യുഎഇ മധ്യപൂർവ ദേശത്തെ മാതൃകാ രാജ്യമെന്ന് ട്രംപ്

യുഎഇ മധ്യപൂർവ ദേശത്തെ മാതൃകാ രാജ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ വികസനം, സാമ്പത്തികം, വിദേശനയം തുടങ്ങിയ മേഖലകളിൽ യുഎഇയുടെ പ്രചോദനകരമായ മാതൃക സംബന്ധിച്ച് ആശയവിനിമയം നടത്താനായതിൽ ട്രംപ് സംതൃപ്തി അറിയിച്ചു.
രണ്ടു രാജ്യങ്ങളുടെയും ഭാവി വളർച്ച, സഹകരണം, പൊതു രാഷ്ട്രീയ ധാരണ എന്നിവ സംബന്ധിച്ചും നേതാക്കൾ ചർച്ച ചെയ്തു. യുഎഇയാണു മധ്യപൂർവദേശത്ത് അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 2016ൽ 25.7 ശതകോടി യുഎസ് ഡോളറിന്റെ കയറ്റുമതിയാണ് ഈ മേഖലയിൽ ഉണ്ടായത്. തുടർച്ചയായ എട്ടാം വർഷമാണ് ഈ സ്ഥാനം തുടരുന്നതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here