Advertisement

നദിയൊഴുകിയ വഴിയേ; ജീവനറ്റ വരട്ടാറിനൊരു കൈത്താങ്ങ്

May 17, 2017
Google News 1 minute Read
varattar

അനധികൃത മണൽ വാരലും കയ്യേറ്റവും തകർത്ത ആലപ്പുഴയിലെ വരട്ടാറിന്റെ ജീവൻ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിനായി സർക്കാർ പുതിയ പദ്ധതി ആവഷികരിച്ചു. പമ്പയെയും മണിമലയാറിനെയും ബന്ധിപ്പിച്ചൊഴുകിയിരുന്ന വരട്ടാർ ഇന്ന് ഒഴുക്ക് നിലച്ച് കാടുമൂടി കിടക്കുകയാണ്.

മെയ് 29 ന് വരട്ടാർ ഒഴുകിയ വഴിയേ നടന്ന് പദ്ധതിയ്ക്ക് ആരംഭം കുറിയ്ക്കും
ധന മന്ത്രി ഡോ. തോമസ് ഐസക്, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ജലസേചന മന്ത്രി മാത്യു ടി തോമസ് എന്നിവർ വരട്ടാർ ഒഴുകിയ വഴിയേ നടക്കും. ഒപ്പം തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളും ജനപ്രതിനിധികളും, ബഹുജനങ്ങളും ഒത്തുചേരുന്നു. ആറന്മുള മണ്ഡലത്തിലെ ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിന്റെ സമീപത്ത് നിന്നാണ് യാത്ര ആരംഭിക്കുന്നത്.

Read Also : കുട്ടമ്പേരൂർ ആറിന് ജീവൻ നൽകി തൊഴിലുറപ്പ് ജീവനക്കാർ

varattarചെങ്ങന്നൂരിനടുത്ത് ഓതറ പുതുക്കുളങ്ങരയിൽ നിന്നാണ് പമ്പയുടെ കൈവഴിയായ വരട്ടാർ ആരംഭിക്കുന്നത്. കുറ്റൂർ, തൈമറവുംകര, തലയാർ, തിരുവൻവണ്ടൂർ വഴി ഇരമല്ലിക്കരയിലെത്തി മണിമലയാറ്റിൽ ചെന്നു ചേരുന്ന ഈ നദി ഇപ്പോൾ ജീവനറ്റ് കിടക്കുകയാണ്. വർഷകാലത്ത് കരകവിഞ്ഞൊഴുകുമ്പോൾ മാത്രം 16 കി.മീറ്റർ ദൈർഘ്യമുളള വരട്ടാറിലൂടെ വെളളം ഒഴുകും. വേനലായാൽ അങ്ങിങ്ങ് വെളളക്കെട്ടായും പുല്ലു വളർന്നും പായൽ മൂടിയും കിടക്കും.

varattarമണൽ വാരലും കയ്യേറ്റവും വരട്ടാറിനെ നശിപ്പിച്ചു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുളള ഈ നദി ഇല്ലാതായതോടെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുൾപ്പെട്ട മൂന്ന് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടന്ന നൂറു കണക്കിന് ഹെക്ടർ കൃഷിഭൂമി തരിശാകുന്നതിന്റെ വക്കിലാണ്. സമീപപ്രദേശത്തെ കിണറുകളും ലാരംഭത്തിൽ തന്നെ വറ്റിവരളും.നദിയുമായി ബന്ധപ്പെട്ട തോടുകളും വേനൽക്കാലം ആരംഭിക്കുംമുമ്പേ വറ്റി തുടങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here