ഇന്ത്യയിലെ ആദ്യ ഗർഭാശയം മാറ്റിവെക്കൽ ശസ്ത്രക്രിയ പുനെയിൽ

ഇന്ത്യയിൽ ആദ്യമായി ഗർഭാശയം മാറിവെക്കൽ ശസ്ത്രക്രിയ പുനെയിൽ ഇന്ന് നടക്കും. പുനെയിലെ ഗാലക്സി കെയർ ലാപ്രോസ്കോപ്പി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ശസ്ത്രക്രിയ നടത്തുന്നത്. ഗർഭാശയമില്ലാത്ത 21 കാരിയായ യുവതിക്ക് അമ്മയുടെ ഗർഭാശയം മാറ്റിവെക്കുകയാണ്. 12 ഡോക്ടർമാരടങ്ങിയ സംഘം ശസ്ത്രക്രിയ ആരംഭിച്ചു.
എട്ടു മണിക്കൂർ ദൈർഘ്യമുള്ള ശസ്ത്രക്രിയയാണ് നടക്കുന്നതെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. ലാപ്രോസ്കോപ്പിക് വിദ്യയിലൂടെ അമ്മയുടെ ഗർഭാശയം എടുത്ത് മകളിലേക്ക് വെക്കുകയാണ് ചെയ്യുന്നത്. കുറച്ചുമാസങ്ങളായി ശസ്ത്രക്രിയക്ക് വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു ആശുപത്രി. ഏഴ്–എട്ട് ലക്ഷം രൂപയാണ് ശസ്ത്രക്രിയയുടെ ചെലവ്.
indias first womb transplantation surgery pune
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here