ഇയാൾ ഈ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതെന്താണെന്ന് പിന്നിലെ കണ്ണാടി കാണിച്ച് തരും; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

യാത്രയ്ക്കിടയിൽ മുന്നിലിരിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ മൊബൈലിലും മറ്റും അവരുടെ അനുവാദമില്ലാതെ പകർത്തുന്നത് ചിലരുടെ സ്ഥിരം പണിയാണ്. മിക്കപ്പോഴും നാം അറിയാതെ നമ്മുടെ ശരീരത്തിലേക്ക് സൂം ചെയ്യുന്ന അത്തരം ക്യാമറാ കണ്ണുകൾ ഏതൊരു സ്ത്രീയുടെയും പേടി സ്വപ്നമാണ്.
എന്നാൽ അടുത്തിടെ ഉണ്ടായ സംഭവം അത്തരക്കാർക്ക് ഒരു അടിയാണ്. ഫേസ്ബുക്കിലൂടെ വൈറലായ ആ സംഭവം ഇങ്ങനെ :
ഉമാ മഗേശ്വരിയെന്ന പെൺകുട്ടി സിംഗപൂർ മെട്രോയിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് നമ്മുടെ കഥാനായകൻ കടന്ന് വരുന്നത്. ബാക്കിയുള്ള സീറ്റുകൾ മുഴുവൻ ഒഴിഞ്ഞു കിടന്നിട്ടും അയാൾ ഉമയുടെ എതിർവശത്തുള്ള സീറ്റിൽ വന്നിരുന്നു. പിന്നീട് ഫോൺ എടുത്ത് എന്തോ കാണുകയാണെന്ന ഭാവത്തിൽ ഇരുന്നു. മെട്രോയുടെ ജനാലയിൽ ഫോണിലെ ദൃശ്യങ്ങളുടെ പ്രതിബിംബം കണ്ടപ്പോഴാണ് അയാൾ തന്റെ ദൃശ്യങ്ങളാണ് ഷൂട്ട് ചെയ്യുന്നതെന്ന് ഉമയ്ക്ക് മനസ്സിലാകുന്നത്.
അയാൾ തന്റെ വീഡിയോ എടുക്കുന്ന ദൃശ്യം ഉമ ഷൂട്ട് ചെയ്യുകയും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് പോലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തുകയും അയാളെ അറസ്റ്റ് ചെയയ്ുകയും ചെയ്തു.
ഇത്തരത്തിലുള്ള മറ്റ് വീഡിയോകളും അയാളിൽ നിന്ന് കണ്ടെടുത്തായി പോലീസ് അറിയിച്ചിട്ടുണ്ട്. പിടിയിലായ ആളുടെ പേര് സൂരജ് എന്നാണെന്നും എംപ്ലോയ്മെന്റ് പാസ് കൈവശമുള്ള ആളാണെന്നും പോലീസ് അറിയിച്ചതായും ഉമ പറയുന്നു.
man secretly film Indian woman Singapore metro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here