റീമ ഇനി ഇല്ല, ക്രൂരയായ ദയാവന്തിയ്ക്ക് പകരം ഇനി ആരെത്തും?

വളരെ ഞെട്ടലോടെയാണ് ഇന്ത്യൻ സിനിമാ ലോകം നടി റീമ ലാഗുവിന്റെ മരണവാർത്ത അറിഞ്ഞത്.
മാറാത്തി സിനിമകളിൽ നിന്ന് എത്തി, തൊണ്ണൂറുകളിൽ ബോളിവുഡ് സിനിമാ ലോകത്തെ നിറ സാനിധ്യമായിരുന്ന റീമ ലാഗു. പിന്നീട് ബിഗ് സ്ക്രീനിൽ നിന്ന് മിനി സ്ക്രീനിലേക്ക് കളം മാറ്റി ചവുട്ടിയ റീമ ശക്തമായ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച് സീരിയൽ താരങ്ങൾക്കിടയിലെ മുൻനിര നടിയായി മാറി.
ബിഗ് സ്ക്രീനിൽ അമ്മ വേഷവും, പോസിറ്റീവ് കഥാപാത്രങ്ങളും മാത്രം കൈകാര്യം ചെയ്ത റീമ എന്നാൽ മിനി സ്ക്രീനിൽ ദുഷ്ടയായ സ്ത്രീ കഥാപാത്രങ്ങളും ചെയ്തു. അവരുടെ അഭിനയ മികവ് പൂർണ്ണമായും പുറത്തെടുക്കാൻ കഴിഞ്ഞത് ഒരു പക്ഷേ സീരിയലുകളിലൂടെയായിരുന്നു.
അവയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് റീമ ഒടുവിൽ അഭിനയിച്ച നാംകരണിലെ കഥാപാത്രമായ ദയാവന്തി മെഹ്തയുടേതായിരുന്നു. സ്റ്റാർ പ്ലസിലെ ‘നാംകരൺ’ എന്ന പരമ്പരയിൽ ദുഷ്ടയായ മുത്തശ്ശി വേഷമായിരുന്നു റീമ ലാഗുവിന്. പേരിൽ മാത്രം ‘ദയ’യുള്ള ദയാവന്തി മെഹ്ത എന്ന കഥാപാത്രമായി സത്യത്തിൽ ജീവിക്കുകയായിരുന്നു റീമ.
പൊടുന്നനെയുള്ള റീമയുടെ വിയോഗം ഇന്ത്യൻ സിനിമാ ലോകത്ത് നൽകിയ വിടവ് വലുതാണ്..ഒപ്പം നാംകരണിലും. അത്രമേൽ ശക്തവും, നിരവധി അഭിനയമുഹൂർത്തങ്ങളും കാഴ്ച്ചവയ്ക്കേണ്ട ദയാവന്തി മെഹ്തയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ റീമയ്ക്കല്ലാതെ വേറെ ആർക്കാണ് കഴിയുക ? ഇനി ആരെയെങ്കിലും പരമ്പരയുടെ അണിയറ പ്രവർത്തകർ കുപിടിച്ചാൽ തന്നെ ജനം റീമയുടെ സ്ഥാനത്ത് അവരെ സ്വീകരിക്കുമോ ?
reema lagoo Dayavanti Mehta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here