പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപണം; ശിക്ഷയായി യുവാക്കളെ നഗ്നരാക്കി നടത്തിച്ചു

പൂനെയിലെ പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ ചേർന്ന് 13 വയസ്സുകാരായ രണ്ട് കൗമാരക്കാരെ മർദ്ദിക്കുകയും നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തു. പൂനെയിലെ കർവെ നഗറിലാണ് സംഭവം.
ഒരേ സ്കൂളിലാണ് പെൺകുട്ടിയും യുവാക്കളും പഠിക്കുന്നത്. പെൺകുട്ടിയുടെ പിതാവടക്കമുള്ള ഒരു സംഘം ആളുകൾ ചേർന്നാണ് ഇവരെ മർദ്ദിച്ചത്. യുവാക്കൾ നഗ്നരായി നടക്കുന്ന ചിത്രവും അവർ മൊബൈലിൽ പകർത്തി.
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് അടക്കമുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ യുവാക്കൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പിതാവ് തെറ്റിധരിച്ചതാണെന്നാണ് പോലീസ് പറയുന്നത്.
#WATCH Pune: 2 boys beaten & paraded naked by group of men after they allegedly molested a girl.4 arrested in connection with this act(16/5) pic.twitter.com/SmvcNC979Y
— ANI (@ANI_news) May 19, 2017
Two teenagers thrashed, paraded naked for molesting girl, filmed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here