സ്ത്രീകൾക്കെതിരെ ഗ്രാമത്തലവന്റെ ക്രൂര മർദ്ദനം; നാടിനെ നടുക്കിയ ദൃശ്യങ്ങൾ പുറത്ത്

village head attacks women video

സ്ത്രീകൾക്കെതിരെ ഗ്രാമത്തലവന്റെ ക്രൂര മർദ്ദനം. ഹരിയാനയിലാണ് പട്ടാപ്പകൽ നടുറോഡിൽ വെച്ച് സ്ത്രീകൾക്കെതിരായ ഈ അതിക്രമം നടക്കുന്നത്. റെവാരിയിലെ ഭുദ്ദാന ഗ്രാമത്തലവനായ മുകേഷും പഞ്ചായത്തംഗം ചന്ദ്രഭാൻ എന്നയാളും അവരുടെ കുടുംബാംഗങ്ങളും ചേർന്നാണ് സ്ത്രീകളെ മർദ്ദിച്ചത്.

മർദ്ദിക്കാനുണ്ടായ കാരണം ഇങ്ങനെ : സ്ത്രീകളുടെ വീടിന് മുന്നിൽ ഓടനിർമ്മാണം നടന്നിരുന്നു. ഗ്രാമത്തലവന്റെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്ന രീതിയിലാണ് ഓടനിർമ്മാണം എന്ന കണ്ടെത്തിയ സ്ത്രീ ഇത് സംബന്ധിച്ച് ഗ്രാമത്തലവനെ ചോദ്യം ചെയ്തു. ഇതാണ് ഗ്രാമത്തലവനെ പ്രകോപിപ്പിച്ചത്.

സംഭവം നടന്ന ഉടൻ ഇരുവരും പോലീസ് സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്ന് സ്ത്രീകൾ പറഞ്ഞു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഗ്രാമത്തലവന്റെ കുടുംബത്തിനും മറ്റു നാലുപേർക്കും എതിരായി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

village head attacks women video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top