പൊതുസ്ഥാപനങ്ങൾ ശക്തിപ്പെടുത്തൽ സർക്കാർ നയം

pinarayi p kerala govt asks to continue the search for people missing in ockhi

പൊതുസ്ഥാപനങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കേരളാ ബാങ്ക് രൂപീകരണവുമായി അതിവേഗം മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടത് സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ന് മുതൽ ജൂൺ അഞ്ച് വരെയാണ് വാർഷിഘാഘോഷങ്ങൾ നടക്കുന്നത്. കഴിഞ്ഞ ഒരു വർഷം നടത്തിയ വികസനങ്ങൾ ഊന്നിപ്പറഞ്ഞാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം ആരംഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top