‘ഇനിയില്ല രക്തക്കറയുടെ പേടിക്കാലം’; ട്വന്റിഫോർ നിർദ്ദേശം സ്വാഗതം ചെയ്ത് വനിതാ വികസന കോർപ്പറേഷൻ

ട്വന്റിഫോർന്യൂസ് മുന്നോട്ട് വച്ച മെൻസ്ട്രൽ കപ്പ് എന്ന ആശയത്തെ സ്വാഗതം ചെയ്ത് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ. ഹയർ സെക്കന്ററി വരെയുള്ള സ്‌കൂളുകളിൽ ഷീ പാഡ് നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിന് പിന്നാലെ ട്വന്റിഫോർ നൽകിയ പരിസ്ഥിതി സൗഹൃദ മെൻസ്ട്രൽ കപ്പുകൾ എന്ന ആശയത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇതിന് വേണ്ട പഠനങ്ങൾ നടത്തി നടപ്പിലാക്കാനുള്ള നടപടികൾ ഉടന്‍ കൈക്കൊള്ളുമെന്നും വനിതാ വികസന കോർപ്പറേഷൻ അറിയിച്ചു.
മെൻസ്ട്രൽ കപ്പുകൾ പരിസ്ഥിതിയ്ക്ക് നാശം വരുത്തുന്നില്ലെന്നും പുനഃരുപയോഗിക്കാവുന്നതാണെന്നും പഠനങ്ങള്‍ തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ ആറ് മാസത്തിനുള്ളിൽ മെൻസ്ട്രൽ കപ്പുകളുടെ സാധ്യത കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.
Read Also : ഇനിയില്ല രക്തക്കറയുടെ പേടിക്കാലം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here