മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ സ്ഫടികം വീണ്ടും

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനം മൂവാറ്റുപുഴ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് ആഘോഷിച്ചത് തികച്ചും വ്യത്യസ്തമായി. മോഹന്‍ലാലിന്റെ സ്ഫടികം സിനിമ പതിപ്പ് ഒന്നു കൂടി റിലീസ് ചെയ്താണ് സംഘം മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷത്തിന് തുടക്കമിട്ടത്. മൂവാറ്റുപുഴ ലതാ തീയറ്ററിലാണ് ആടുതോമ വീണ്ടും എത്തിയത്. സിനിമ കാണാന്‍ സ്ഥടികത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച നടനും സംവിധായകനുമായ രൂപേഷ് പീതാംബരനും എത്തിയിരുന്നു. ചിത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പാണ് പ്രദര്‍ശിപ്പിച്ചത്.
രാവിലെ ഏഴരയ്ക്കാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. നിറഞ്ഞ സദസ്സിലായിരുന്നു പ്രദര്‍ശനം. മോഹന്‍ലാലിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയും കേക്കു മുറിച്ചുമാണ് തീയറ്ററില്‍ ആഘോഷം പൊടിപൊടിക്കുന്നത്.
mohanlal,birthday,mohanlal birthday,happy birthday laletta,sphadikam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here