പുല്ലുവിളയില്‍ പ്രതിഷേധം ശക്തമാകുന്നു

തിരുവവന്തപുരം പുല്ലുവിളയില്‍ തെരുവുനായുടെ കടിയേറ്റ് മത്സ്യ തൊഴിലാണ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇവിടെ റോഡ് ഉപരോധവും തുടങ്ങിയിട്ടുണ്ട്. മരിച്ച മത്സ്യ തൊഴിലാളി ജോസ് ക്ലിന്റിന്റെ ഭാര്യയും മക്കളും ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്. പൂവ്വാര്‍- വിഴിഞ്ഞം റോഡിലാണ് ഉപരോധം. ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.
ഇന്നലെ രാത്രി 11മണിയോടെയാണ് ജോസ് ക്ലിന് നായുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ മരണടയുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഇവിടെ നായുടെ കടിയേറ്റ് ഷിലുവമ്മ മരിച്ചത് വലിയ വാര്‍ത്തയായിരുന്നു.
pullivila,Stray dog,stray dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here