എറണാകുളത്ത് പ്രൈവറ്റ് ബസ്സിൽ നിന്ന് 24 ‘പാമ്പുകളെ’ പോലീസ് പിടികൂടി
കൊച്ചിയില്‍ ഷാഡോ പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത് 24 സ്വകാര്യ ബസ് ജീവനക്കാര്‍. സ്വകാര്യ ബസ് ജീവനക്കാര്‍ മദ്യപിച്ച് ജോലി ചോയ്യുന്നതു മൂലം യാത്രക്കാര്‍ക്കും മറ്റുവാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിൽ നടത്തി വന്ന നിരീക്ഷണത്തിലാണ് കുറ്റക്കാരെ പിടികൂടിയത്.
സ്വകാര്യ ബസ് ജീവനക്കാര്‍ അവസാന ട്രിപ്പ് മുടക്കി മദ്യപിക്കുന്നതായി വിവരം ലഭിച്ചു; ഇതിനെ തുടര്‍ന്ന് രാവിലെ 6 മുതല്‍ സിറ്റിയിലെ പ്രധാന ജംഗ്‌ഷനുകളില്‍ ഷാഡോ പോലീസ് മൂന്ന് ടീമുകളായി തിരിഞ്ഞ് പരിശോധന നടത്തി. പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച ഏഴ് ഡ്രൈവര്‍മാരെയും, പതിനേഴ് ബസ് ജീവനക്കാരെയും പിടികൂടി. പിടികൂടിയവരെ വാഹനങ്ങള്‍ സഹിതം എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍, കളമശ്ശേരി, എറണാകുളം സെന്‍ട്രല്‍, ട്രാഫിക്ക് വെസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ ഏല്‍പ്പിച്ചു. സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് സ്വകാര്യ ബസുകളിലും, സ്‌കൂള്‍ ബസുകളിലും വരും ദിവസങ്ങളിലും മിന്നല്‍ പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
Cops’ catch: 24 tipsy private bus crew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here