സർക്കാർ വർഷം തികച്ചതിൽ പ്രതിപക്ഷത്തിന് അസ്വസ്ഥതയെന്ന് പിണറായി വിജയൻ

ആരോഗ്യകരമായ എല്ലാ വിമർശനങ്ങളും സർക്കാർ അംഗീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം വിമർശനങ്ങൾ ഞങ്ങളെ കർമോത്സകരാക്കും. അതെ സമയം നശീകരണ വാസനയോടെ സമീപിക്കുന്നവരോട് വിട്ടുവീഴ്ചയില്ല എന്നും പിണറായി വിജയൻ പ്രഖ്യാപിച്ചു. ഇടതുപക്ഷ സർക്കാറിെൻറ ഒന്നാം വാർഷിക ആഘോഷം നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രിക സ്വയംഭൂവായി ഉണ്ടായതല്ല. നാടിന്റേയും ജനങളുടേയും പ്രശനങ്ങൾ വിലയിരുത്തിയ ശേഷമാണ് ഇടതുമുന്നണി പ്രകടന പത്രിക അവതരിപ്പിച്ചത്. അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അത് രൂപം കൊടുത്തത്. അത് നടപ്പാക്കാനാണ് തങ്ങൾ പ്രതിജ്ഞ ബദ്ധമായിരിക്കുന്നതെന്നും പിണറായി പറഞ്ഞു.
സർക്കാർ ഒരു വർഷം തികച്ചതിൽ പ്രതിപക്ഷത്തിന് അസ്വസ്ഥതയുണ്ട്. ദേശീയപാത വികസനം, ഗെയിൽ വാതക പെപ്പ്ലൈൻ തുടങ്ങിയ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും പിണറായി അറിയിച്ചു.
Pinarayi Vijayan govt celebrating LDF’s first anniversary in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here