പ്രണയിക്കാൻ ഇതിലും മികച്ച സ്ഥലം വേറെ ഇല്ല

പ്രണയിക്കാൻ ഇതിലും മനോഹരമായ സ്ഥലം ലഭിക്കാനില്ല. പ്രണയത്തിനായുള്ള മികച്ച വിനോദ സഞ്ചാര കേന്ദ്രത്തിനുള്ള ബഹുമതി സ്വന്തമാക്കിയത് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. മൂന്നാറാണ് ലോൺലി പ്ലാനറ്റ് മാഗസിൻ ഇന്ത്യാ ട്രാവൽ അവാർഡ് 2017 കേരളത്തിന് നേടിക്കൊടുത്തത്. കേരള ടൂറിസം ഡയറക്ടർ പി ബാലകിരൺ ഐഎഎസ് ബോളിവുഡ് നടി ഡയാന പെന്റിയിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 2017 ൽ കേരള ടൂറിസം ഏറ്റുവാങ്ങുന്ന പ്രധാന അവാർഡാണ് ഇത്.
സ്വന്തം യാത്രാ ആനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സഞ്ചാരികൾ തന്നെയാണ് മൂന്നാറിനെ മികച്ച ഹണിമൂൺ കേന്ദ്രമായി തെരഞ്ഞെടുത്തത്. വിദഗ്ധ സമിതകി പ്രത്യേക മാനദണ്ഡപ്രകാരം തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽനിന്ന് ാേൺലൈൻ വഴി നടത്തിയ വോട്ടെടുപ്പിലൂടെയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
കേരള ടൂറിസം വകുപ്പിന് ഇത് അഭിമാനകരമായ നിമിഷമാണെന്നും രാജ്യത്തിനുള്ളിൽ നിന്നുള്ള സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമായി കേരളം മാറുന്നുവെന്ന് അറിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ബാലകിരൺ ഐഎഎസ് ചടങ്ങിൽ പറഞ്ഞു. 2011 മുതൽ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും കേരളത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനയാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here