കന്നുകാലികള്‍ക്ക് പുറമെ നായ്ക്കളെയും പൂച്ചകളെയും വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണം

അറവിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നത് നിരോധിച്ചതിനു പിന്നാലെ, നായ്ക്കളെയും പൂച്ചകളെയും വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണം. ഈ മൃഗങ്ങളെ അനിയന്ത്രിതമായി പ്രജനനം നടത്തുകയും വില്‍ക്കുകയും ചെയ്യുന്നതിനാണ് വിലക്ക്. മൃഗങ്ങളെ എവിടെനിന്ന്, എപ്പോള്‍ ലഭിച്ചു, ആര്‍ക്ക്, എപ്പോള്‍ വിറ്റു തുടങ്ങിയ വിശദാംശങ്ങളും സൂക്ഷിക്കണം.
പ്രജനനം നടത്തി വില്പന നടത്തുന്നവര്‍ ഇവ ആണോ പെണ്ണോ എന്നു വ്യക്തമാക്കി അവയുടെ ജനനത്തീയതിയും മൈക്രോ ചിപ്പ് നമ്പറും ബ്രീഡറുടെ പേരും രേഖയാക്കി സൂക്ഷിക്കണം എന്നും നിര്‍ദേശമുണ്ട്.
കൂടാതെ, പ്രജനനം നടത്തുന്നതിനായി മൃഗങ്ങളെ എത്തിച്ചതാണെങ്കില്‍ കൊണ്ടുവന്ന തീയതി, കൊണ്ടുവന്ന ആളുടെ വിലാസം, ഇവയെ പരിപാലിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍, മൃഗങ്ങളെ ഇണചേര്‍ക്കുന്ന ദിവസം, സ്ഥലം എന്നിവ രേഖപ്പെടുത്തണമെന്നും മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തില്‍ പറയുന്നു.
വിജ്ഞാപനത്തിലെ മറ്റ് നിര്‍ദേശങ്ങള്‍
- എട്ടാഴ്ചയില്‍ താഴെ പ്രായമുള്ള പട്ടി, പൂച്ച കുഞ്ഞുങ്ങളെ വിൽക്കരുത്.
- പൂര്‍ണ ചികിത്സ നല്കി വാക്സിനേഷനുകള്‍ പൂര്‍ത്തിയാക്കി മൈക്രോ ചിപ്പ് ഘടിപ്പിച്ച നായ്ക്കുട്ടികളെയും പൂച്ചക്കുട്ടികളെയും മാത്രമേ വില്‍ക്കാവൂ.
- പൊതുസ്ഥലങ്ങളിലോ വില്പനശാലകളിലോ വിൽപനക്ക് പ്രദര്‍ശിപ്പിക്കരുത്.
- അക്വേറിയങ്ങളും ഫിഷ് ടാങ്കുകളും വൃത്തിയായിരിക്കണം.
- പ്രത്യുൽപാദനശേഷിയില്ലാത്ത മൃഗങ്ങള ദയാവധത്തിനു വിധേയമാക്കരുത്.
- ഒരേ സ്ഥലത്തുതന്നെ 12ലധികം നായ്ക്കളെ ഒരുമിച്ചു പാര്‍പ്പിക്കരുത്.
- പ്രജനനത്തിനുവേണ്ടിയല്ലാതെ ആൺ-പെണ് നായ്ക്കളെ ഒരുമിച്ചു താമസിപ്പിക്കരുത്.
- കൃത്യമായ കാലയളവില്‍ പ്രജനനം നടത്തുന്ന സ്ഥാപനങ്ങളില്‍ വെറ്ററിനറി ഡോക്ടറുടെ സന്ദര്‍ശനം ഉറപ്പു വരുത്തണം.
- എട്ട് ആഴ്ചക്കു മുകളില്‍ പ്രായമുള്ള വളര്‍ത്തു മൃഗങ്ങളുടെ വ്യക്തിഗത ആരോഗ്യവിവരങ്ങള്‍ രേഖയാക്കി സൂക്ഷിച്ചിരിക്കണം
beef ban,beef smugglers to eat cow dung and drink cow urine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here