Advertisement

‘ബീഫ് കഴിക്കണമെങ്കില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യൂ’; പ്രചരിക്കുന്ന ചിത്രത്തിലെ സത്യാവസ്ഥ ഇതാണ്

March 5, 2023
Google News 3 minutes Read
vote for congress to eat beef 24 fact check

ഗോഹത്യ സംബന്ധിച്ചും പശുവിനെ സംബന്ധിച്ചും ഈയടുത്തായി നിരവധി വ്യാജ വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുണ്ട്. അതിലൊന്നാണ് ഇപ്പോള്‍ കേരളത്തില്‍ ബീഫ് കഴിക്കണമെങ്കില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റര്‍.( vote for congress to eat beef 24 fact check)

സംസ്ഥാനത്ത് ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യം വേണമെങ്കില്‍ പകരമായി പാര്‍ട്ടി വോട്ട് ചോദിക്കുന്നു എന്നാണ് പ്രചരിക്കുന്ന പോസ്റ്ററിലുള്ളത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചിത്രവും പോസ്റ്ററിലുണ്ട്.
‘ എനിക്കറിയണം ഭക്ഷണത്തിന്റെ പേരില്‍ കൊല്ലുന്നോ ഈ നാട്ടില്‍? ഇക്കാലത്ത്? നമ്മള്‍ ഇന്തയയെ വീണ്ടെടുക്കും’ എന്ന വാചകത്തിനൊപ്പം ‘നിങ്ങള്‍ക്ക് ബീഫ് കഴിക്കണമെങ്കില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യൂ’ എന്ന് ഹിന്ദിയിലും കാണാം. ഈ ഹിന്ദി വിവര്‍ത്തനത്തിന്റെ ഭാഗമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മിഡിയയില്‍ നിരവധി പേര്‍ ഈ പോസ്റ്ററുകള്‍ പങ്കുവച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ പോസ്റ്റര്‍ 2019ലേതാണ്. കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന തരത്തില്‍ പ്രചാരണത്തിനുപയോഗിച്ച പോസ്റ്ററാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.

Read Also: കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ സത്യമിതാണ്

ബീഫ് കഴിക്കുന്നതിനെ കുറിച്ചല്ല, ആളുകളെ കൊല്ലുന്നതിനെതിരെയാണ് പോസ്റ്ററില്‍ പറഞ്ഞിട്ടുള്ളത്. ഇത് മാറ്റിയാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ചിത്രം എഡിറ്റ് ചെയ്തത്.

Story Highlights: vote for congress to eat beef 24 fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here