Advertisement

ബന്ധുവിനെ തട്ടിക്കൊണ്ട് പോയവരെ വെടിവെച്ച് വീഴ്ത്തി ഇന്ത്യന്‍ ഷൂട്ടിംഗം താരം രക്ഷകയായി

May 28, 2017
1 minute Read
ayisha

ഇന്ത്യയുടെ ഷൂട്ടിംഗ് താരം ആയിഷാ ഫലാഖ് തന്റെ സ്പോര്‍ട്സ് ഇനം കൊണ്ട് ഒരാളുടെ ജിവന്റെ രക്ഷകയായിരിക്കുകയാണ്. ഭര്‍ത്തൃ സഹോദരന്‍ ആസിഫിനെയാണ് അക്രമികളെ വെടിവെച്ച് വീഴ്ത്ത് ആയിഷ രക്ഷിച്ചത്. ഉത്തരമേഖലാ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ 2015ല്‍ വെങ്കലം നേടിയിട്ടുള്ള താരമാണ് ആയിഷ ഫലാഖ്.

ഡല്‍ഹയിലായിരുന്നു സംഭവം. ടാക്സി ഡ്രൈവറായ ആസിഫിനെ സവാരി വിളിച്ച രണ്ടംഗ സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു. ആസിഫിനെ മര്‍ദ്ദിക്കുകയും പഴ്സ് തട്ടിയെടുത്ത സംഘം, വീട്ടുകാരെ വിളിച്ച് 25,000 രൂപ കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു. ആസിഫിന്റെ ഭര്‍ത്തൃ വീട്ടുകാര്‍ ഈ സമയം കൊണ്ട് വിവരം പോലീസിനെ അറിയിച്ചിരുന്നു. പോലീസിനൊപ്പം ആസിഫിന്റെ സഹോദരന്‍ ഫലാഹും ആയിഷയും അവിടെ പണവുമായി എത്തി. എന്നാല്‍ പോലീസിനെ കണ്ട സംഘം ആസിഫുമായി മറ്റൊരു സ്ഥലത്തേക്ക് നീങ്ങി. ദജന്‍പുരയില്‍ എത്തണമെന്നാണ് സംഘം പിന്നീട് ആവശ്യപ്പെട്ടത്. എന്നാല്‍ ആയിഷും ഫലാഹും സംഘത്തെ കാറില്‍ ചെയ്സ് ചെയ്ത് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ക്ക് ഇടുപ്പിലും മറ്റൊരാള്‍ക്ക് കാലിലുമാണ് വെടിയേറ്റത്. പോലീസ് ആക്രമികളെ പിടികൂടിയിട്ടുണ്ട്. ആയിഷയുടെ തോക്ക് ലൈസന്‍സുള്ളതാണെന്നും സ്വയരക്ഷയ്ക്കും ആസിഫിന്റെ ജീവന്‍ രക്ഷിക്കുന്നതിനും വേണ്ടിയായതിനാല്‍ ആയിഷയ്ക്ക് നിയമ പരിരക്ഷ ലഭിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

shooter Ayisha Falaq shoots abductors, shooting, crime

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top