സിക വൈറസ് ഇന്ത്യയില്‍, അഹമ്മദാബാദില്‍ മൂന്ന് പേര്‍ക്ക് വൈറസ് ബാധ

ഇന്ത്യയില്‍ സിക വൈറസ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. അഹമ്മദാബാദില്‍ മൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യമായാണ് ഇന്ത്യയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രോഗബാധയേറ്റവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. പനിയെ തുടര്‍ന്നുള്ള ചികിത്സയിലാണ് ഇവരില്‍ രോഗബാധ സ്ഥിരീകരിച്ചത്.
അഹമ്മദാബാദിലെ ബിജെ ആശുപത്രിയിലെ രക്ത പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്. ഈഡീസ് കൊതുകുകള്‍ വഴിയും, രക്തദാനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും സിക വൈറസ് പടരാം. എന്നാല്‍ രോഗം ബാധിക്കുന്നത് ഗര്‍ഭസ്ഥ ശിശുക്കളെയാണ്. ചുരുങ്ങിയ തലയും, തകരാര്‍ സംഭവിച്ച നാഡീവ്യവസ്ഥയോടെയുമാണ് സിക വൈറസ് ബാധിച്ച കുട്ടികള്‍ ജനിക്കുക. ജനിതക വൈകല്യത്തിനും ഇത് ഇടയാക്കും.
zika virus, india
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here