ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന് ഇന്ന് തുടക്കം

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന് ഇന്ന് തുടക്കം. കെന്നിങ്ട്ൻ ഒാവലിൽ ഉച്ചയ്ക്ക് ശേഷം ഇന്ത്യൻ സമയം മൂന്ന് മണി മുതലാണ് ഉദ്ഘാടന പോരാട്ടം. ഐ .സി.സി ഏകദിന റാങ്കിങ്ങിൽ ആദ്യ സ്ഥാനത്തുള്ള എട്ട് ടീമുകൾ തമ്മിലാണ് മത്സരം. ചാമ്പ്യൻസ് ട്രോഫിയുടെ എട്ടാമത് എഡിഷനായ ടൂർണമെൻറിൽ ആരാധകരെ കാത്തിരിക്കുന്നത് മികച്ച എട്ട് ടീമുകളുടെ വമ്പൻ പോരാട്ടങ്ങൾ ആകും. ബംഗ്ലാദേശ് ക്രിക്കറ്റിന് സാമ്പത്തിക സഹായംതേടി ധാക്കയിലെ ബംഗബന്ധു നാഷനൽ സ്റ്റേഡിയത്തിൽ ആരംഭിച്ച ‘വിൽസ് കപ്പ് ട്രോഫി’യിൽ നിന്നും െഎ.സി.സി ചാമ്പ്യൻസ് ട്രോഫിയായി മാറിയ മിനി ലോകകപ്പ് ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലെ വലിയ കളികളിലൊന്നായി. ഇന്നത്തെ മത്സരം ബംഗ്ലാദേശും ആദ്യ െഎ.സി.സി കിരീടം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടും തമ്മിലാണ്.
champions trophy, cricket, BCCI,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here