പാരീസ് ഉടമ്പടി; ട്രംപിനെ വിമർശിച്ച് ഡികാപ്രിയോ

കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായ പാരീസ് ഉടമ്പടിയിൽനിന്ന് പിന്മാറിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ വിമർശിച്ച് ഹോളിവുഡ് താരം ലിയണാർഡോ ഡികാപ്രിയോ രംഗത്ത്. പാരീസ് ഉടമ്പടിയിൽനിന്ന് പിന്മാറിയ ട്രംപിന്റെ നടപടി ഭൂമിയുടെ വാസയോഗ്യതയെ ചോദ്യം ചെയ്യുമെന്ന് ഡികാപ്രിയോ ഫേലസ്ബുക്കിൽ കുറിച്ചു.
കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ആഗോള കൂട്ടായ്മയിൽ നിന്ന് അമേരിക്ക പിന്മാറിയതോട് കൂടി ഭൂമിയുടെ നിലനിൽപ്പ് കൂടുതൽ അപകടത്തിലായെന്ന് ഡികാപ്രിയോ. കാലാവസ്ഥ വ്യതിയാനം ചെറുക്കാൻ ആഗോള നേതൃത്വം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ തീരുമാനം നിരാശയുണ്ടാക്കുന്നതാണ്. ഇനിമുതൽ എക്കാലത്തേക്കാളും ശക്തമായി കാലാവസ്ഥ വ്യതിയാനത്തിനെതി രെയും ശാസ്ത്രാവബോധമില്ലാതെ തീരുമാനങ്ങളെടുക്കുന്ന നേതാക്കൾക്കെതിരെയും ചെറുത്ത് നിൽക്കണം. ഈ തീരുമാനത്തെ രാഷ്ട്രീയമായി ചെറുത്ത് തോൽപ്പിക്കാൻ ഒരുമിച്ച് നിന്ന് പ്രയത്നിക്കേണ്ട സമയമാണിതെന്നും കാപ്രിയോ ഓർമ്മിപ്പിച്ചു.
ഉടമ്പടി രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും ലോകത്തിനല്ല, തന്റെ രാജ്യത്തിന്റെ നന്മയാണ് ആഗ്രഹിക്കുന്നതെന്നുമാണ് ഉടമ്പടിയിൽനിന്ന് പിന്മാറിയതിന് ശേഷം ട്രംപ് വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here