വിവാദങ്ങൾ കണക്കിലെടുക്കുന്നില്ല; മഹാഭാരതം ലോകോത്തര സിനിമയാക്കുകയാണ് ലക്ഷ്യം: ശ്രീകുമാര മേനോൻ

മഹാഭാരത്തെ ചൊല്ലിയുള്ള വിവാദങ്ങൾ താൻ കണക്കിലെടുക്കുന്നില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ വി എ ശ്രീകുമാര മേനോൻ. അവർ അവരുടെ അഭിപ്രായം പറഞ്ഞു. അത് വിവാദമായി താൻ കണക്കാക്കുന്നില്ലെന്നും മറുപടി പറയാൻ നിൽക്കുന്നില്ലെന്നും ശ്രീകുമാര മേനോൻ.
Read Also : പേര് മാറില്ല; മഹാഭാരതം തന്നെ
മഹാഭാരതത്തിനെ അധിഷ്ഠിതമായി എഴുതിയ നോവലാണ് രണ്ടാമൂഴ്. അത് മലയാളത്തിൽ രണ്ടാമുഴമെന്ന പേരിലും ഇതര ഭാഷകളിൽ മഹാഭാരതം എന്ന പേരിലും പുറത്തിറക്കും. ഇത് തന്നെയായിരുന്നു മുമ്പും തീരുമാനിച്ചിരുന്നത്. അതിൽ ഇപ്പോഴും മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാഭാരതത്തെ ലോകോത്തര സിനിമയകളിലൊന്നാക്കി മാറ്റുകയാണ് ലക്ഷ്യം. തിരക്കഥാകൃത്ത് എം ടി വാസുദേവൻ നായരും പ്രൊഡ്യൂസർ ബി എസ് ഷെട്ടിയും മനസ്സിൽ കാണുന്നതുപോലൊരു ചിത്രം ഒരുക്കുക എന്ന വെല്ലുവിളിയാണ് ഇനി തനിക്ക് നേരിടാനുള്ളത്. അതിനുള്ള പ്രാർത്ഥനയിലാണ് താന്നെനും സംവിധായകൻ മാധ്യമങ്ങളോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here