ജിഎസ്ടി; കമൽഹാസന്റെ പ്രസ്താവനയ്ക്കെതിരെ ജെയ്റ്റ് ലി

ജി.എസ്.ടി നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയുള്ള മീഡിയ അജണ്ട വിലപ്പോകില്ലെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി. വിനോദമേഖലയില്‍ 28 ശതമാനം സേവന നികുതി വർധിപ്പിച്ചതിനെതിരെ നടൻ കമൽ ഹാസൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്ത് വന്നതിന്റെ പിന്നാലെയാണ് അരുൺ ജെയ്റ്റ് ലിയുടെ പ്രതികരണം.
കേന്ദ്രം ഒരോ മേഖലയിലെ പ്രാതിനിധ്യവും വ്യക്തമായി മനസിലാക്കിയിട്ടുണ്ട്. എന്നാൽ മാധ്യമങ്ങളെ ഉപയോഗിച്ച് സർക്കാറിനു മേൽ സമ്മർദ്ദം ചെലുത്താനുള്ള നടപടി വിലപ്പോകില്ല. ജി.എസ്.ടിയിൽ തിരുത്ത് വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു.ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയ്റ്റ് ലി നിലപാട് വ്യക്തമാക്കിയത്.
kamal hasan,Arun Jaitley,gst
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here