Advertisement

ലണ്ടൻ ബ്രിഡ്ജ് ആക്രമണം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

June 5, 2017
1 minute Read
London

ലണ്ടന്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു. ഐ എസ് ബന്ധമുള്ള മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ പന്ത്രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പലയിടങ്ങളില്‍ നിന്നായി നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ലണ്ടൻ ബ്രിഡ്ജിൽ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് പേരാണ് മരിച്ചത്. പാലത്തിലേക്ക് അതിവേഗം വാന്‍  ഓടിച്ച് കയറ്റി വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച അക്രമികള്‍  ജനങ്ങളെ കത്തി ഉപയോഗിച്ചും  ആക്രമിച്ചു. മൂന്നു പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവരെ പോലീസ് സംഭവം നടക്കുമ്പോൾ തന്നെ വെടിവെച്ച് വീഴ്ത്തിയിരുന്നു.

london bridge attack,is

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top