മെട്രോയിൽ ക്യു ആർ ടിക്കറ്റ്

കൊച്ചി മെട്രോയിലെ യാത്രയ്ക്ക് ക്യൂ ആർ ടിക്കറ്റുകൾ. ഒറ്റത്തവണ ടിക്കറ്റുകൾക്കാണ് ക്യു ആർ കോഡുകൾ ഉള്ള ടിക്കറ്റ് കൊച്ചി മെട്രോ നൽകുക. ഇത്തരം ടിക്കറ്റ് ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോയാണ് കൊച്ചി മെട്രോ.

ഈ ക്യൂ ആർ കോഡ് അടങ്ങുന്ന ടിക്കറ്റ് ഓരോ സ്റ്റേഷനിലും സ്ഥാപിച്ചിരിക്കുന്ന ആർഎഫ്ഐഡി മിഷ്യനിൽ കാണിച്ചാൽ മാത്രമേ സ്റ്റേഷന് അകത്തേക്കും പുറത്തേക്കും പോകാൻ സാധിക്കുകയുള്ളൂ. ടിക്കറ്റിൽ സൂചിപ്പിച്ചിട്ടുള്ള ഇറങ്ങേണ്ട സ്റ്റേഷൻ കഴിഞ്ഞ് മറ്റ് സ്റ്റേഷനിൽ ഇറങ്ങി ഈ ക്യൂ ആർ കോഡ് കാണിച്ച് ഗേറ്റ് വേ കടക്കാനാകില്ല. എന്നാൽ ഇറങ്ങേണ്ട സ്റ്റേഷന് മുമ്പുള്ള ഏത് സ്റ്റേഷനിലും ഈ ടിക്കറ്റ് ഉപയോഗിച്ച് ഇറങ്ങാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top