വാളയാറിലെ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് പോലീസ്

വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ് റിപ്പോർട്ട്. മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് ആത്മഹത്യയെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. കൊലപാതകമാണെന്നതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് ഫലത്തിനായി കാത്തിരിക്കുകയാണെന്നും പോലീസ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. എസ് പിയാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
എന്നാൽ പെൺകുട്ടികളടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് പരാമർശം ഉണ്ടായിരുന്നു. സംഭവത്തിൽ നാലുപേർ പിടിയിലായിരുന്നു. ഇവരെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പും നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുനഷ്യാവകാശകമ്മീഷന് ഈ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here