പട്ടയമുള്ള വനഭൂമിയിൽനിന്ന് ഇനി മരംമുറിക്കാനാകില്ല

പട്ടയമുള്ള വനഭൂമിയിൽ നിന്ന് മരം മുറിക്ക് നിരോധനം. ആഞ്ഞിലിയും പ്ലാവും മുറിക്കുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. ആദിവാസി ഭൂമിയിൽ നിന്ന് മരം മുറിക്കുന്നതിന് നിബന്ധനകളോടെ അനുമതി നൽകിയിട്ടുണ്ട്. വീട്ടാവശ്യത്തിന് പ്ലാവും ആഞ്ഞിലിയും റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ അനുമതിയോടെ മുറിക്കാം. വിവാഹം, ചികിത്സ തുടങ്ങി അടിയന്തര ആവശ്യങ്ങൾക്കായി മരം വിൽക്കുന്നതിന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ചെയർമാനായുള്ള സമിതിയുടെ അനമതി വാങ്ങണം.
5 വർഷത്തിൽ ഒരിക്കൽ മാത്രമേ മരംമുറിക്കാൻ അനുമതിയുള്ളു. വ്യാവസായികാ വശ്യത്തിന് മരംമുറിക്കാൻ പാടില്ല. മുൻ സർക്കാരിന്റെ കാലത്ത് പട്ടയ ഭൂമിയിൽ നിന്നും ആദിവാസി ഭൂമിയിൽ നിന്നും അനുമതിയില്ലാതെ മരംമുറിക്കാൻ അനുവാദം ഉണ്ടായിരുന്നു. ഉത്തരവിന്റെ മറവിൽ വ്യാപക ദുരുപയോഗം നടന്ന തിനെ തുടർന്നാണ് മുൻ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവിറക്കിയത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here