ഫസലിന്റെ കൊലയാളികൾ ആർ എസ് എസ് തന്നെ ; സി പി എമ്മിന് ആശ്വാസം

പ്രതി സുബീഷിന്റെ മൊഴിയും കുറ്റസമ്മതത്തിന്റെ വീഡിയോയും പുറത്തു വന്നു.
തലശ്ശേരിയിലെ എൻഡിഎഫ് പ്രവർത്തകൻ മുഹമ്മദ് ഫസൽ വധക്കേസിലെ ആർഎസ്എസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ.
താനുൾപ്പെട്ട ആർഎസ്എസ് പ്രവർത്തകരാണ് ഫസൽ വധത്തിന് പിന്നിലെന്നാണ് ആർഎസ്എസ് പ്രവർത്തകൻ മാഹി ചെമ്പ്ര സ്വദേശി സുബീഷ് മൊഴി നൽകുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ആർഎസ്എസ് ബോർഡും കൊടിയും നിരന്തരം നശിപ്പിച്ചതിനാണ് ഫസലിനെ കൊലപ്പെടുത്തിയത്. ഷിനോജ്, പ്രമീഷ്, പ്രഭീഷ് എന്നിവരും കൊലയിൽ പങ്കാളികളാണ്. കൊലയ്ക്ക് ശേഷം ആയുധങ്ങൾ മാഹി സ്വദേശി തിലകന് കൈമാറി. കൊലപാതകത്തിന് ശേഷം ആർഎസ്എസ് കാര്യാലത്തിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചുവെന്നും സുബീഷ്. കാരായി രാജൻ സുബീഷന്റെ മൊഴി സിബിഐ കോടതിയിൽ സമർപ്പിച്ചു.
ഫസൽ വധക്കേസിൽ സിപിഎം പ്രവർത്തകരായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉൾപ്പെടെ എട്ട് സിപിഎം പ്രവർത്തകർ പ്രതികളാണെന്നാണ് സിബിഐ കോടതിയുടെ കുറ്റപത്രം.
rss murdered fasal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here