ഇടത് മദ്യനയം; യുഡിഎഫ് യോഗം ഇന്ന്

പുതിയ മദ്യനയം സർക്കാരിനെതിരെയുള്ള പ്രചാരണ ആയുധമാക്കാൻ യു ഡി എഫ്. ഇതുസംബന്ധിച്ച തന്ത്രങ്ങൾ മെനയുന്നതിന് ഇന്ന് യു ഡി എഫ് ചേരും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പ്രതിപക്ഷ നേതാവിെൻറ ഔദ്യോഗിക വസതിയിലാണ് യു.ഡി.എഫ് യോഗം. സര്‍ക്കാറിനെതിരെയുള്ള പ്രചാരണ പരിപാടികള്‍ക്ക് യോഗം രൂപംനല്‍കും. പാതയോര ബാർ വിഷയവും മദ്യശാലകള്‍ ആരംഭിക്കുന്നതിന് പഞ്ചായത്തുകളുടെ അനുമതി വേണമെന്ന വ്യവസ്ഥ റദ്ദാക്കിയ സർക്കാർ നടപടിയും ആയിരിക്കും മുഖ്യമായും ഉയർത്തിക്കാണിക്കുക. അതെ സമയം ബാർ വിഷയത്തിൽ സർക്കാർ നയത്തോട് പൂർണമായും യോജിക്കുന്ന യു ഡി എഫ് നേതാക്കൾ ഉണ്ടെന്നും അവർ സമരത്തിന്റെ മൂർച്ച കുറയ്ക്കാൻ ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.
udf meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here