കൊച്ചി മെട്രോ;ഉദ്ഘാടനം കലൂര്‍ സ്റ്റേഡിയത്തില്‍

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം സാക്ഷിയാകും. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്‍പിജിയുടെ പരിശോധനയ്ക്ക് ശേഷമാണ് കലൂർ സ്റ്റേഡിയം വേദിയായി നിശ്ചയിച്ചത്.സ്റ്റേഡിയത്തിലെ പ്രത്യേകമായി ഒരുക്കിയ വേദിയിലാണ് ജൂണ്‍17ന് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുക.പാലാരിവട്ടത്ത് നിന്ന് ആലുവവരെ പ്രധാനമന്ത്രി യാത്ര ചെയ്യുമെന്ന് സൂചനയുണ്ട്.
മെട്രോ ഉദ്ഘാടനം ആലുവയിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ഉയരമുള്ള കെട്ടിടങ്ങള്‍ നിറഞ്ഞ സ്ഥലമായതിനാല്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ സംഘം ആദ്യം തന്നെ ആലുവ ഒഴിവാക്കുകയായിരുന്നു. കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടും ഉദ്ഘാടനത്തിനായി പരിഗണിച്ചിരുന്നു. എന്നാല്‍ ഒരു വശത്ത് കൂടി മാത്രമേ ഈ ഗ്രൗണ്ടിലേക്ക് പ്രവേശനം ഉള്ളൂ എന്നത് തിരിച്ചടിയായി. എസ്പിജി അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ജനറൽ അനീഷ് സിരോഹിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
സംഘം കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്, സിറ്റി പൊലീസ് കമ്മീഷണർ എംപി ദിനേശ് എന്നിവരുമായും സംഘം ചർച്ച നടത്തി.
ഉദ്ഘാടന സമയവും പ്രധാനമന്ത്രിയുടെ ഓഫീസുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here